/kalakaumudi/media/media_files/7xyrbXUHRq0J2InyFxyv.jpg)
ഗ്രഹ നക്ഷത്രങ്ങളുടെ മാറ്റം ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ശനി രാശിമാറുന്നത് രണ്ടര വർഷത്തെ സമയമെടുത്താണ്. ശനി കുടികൊള്ളുന്ന രാശിക്ക് പൊതുവെ സമ്മിശ്ര അനുഭവങ്ങൾ ആയിരിക്കും വരുന്നത്. ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ ശനിദശ ഉണ്ടാവും. ശനിയാഴ്ച ശനിദേവന് സമർപ്പിച്ചിരിക്കുന്നതുപോലെ ഹനുമാനേയും ആരാധിക്കാറുണ്ട്.
കണ്ടശനി, ഏഴരാണ്ട ശനിയുടെ സമയത്ത് ഓരോ വ്യക്തിക്കും ശനിയുടെ മോശ സമയം അഭിമുഖീകരിക്കേണ്ടിവരും. ഈ സമയത്ത് ഒരാൾക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ നേരിടേണ്ടി വരും. എന്നാൽ ശാസ്ത്രം പറയുന്നതനുസരിച്ച് ശനിദേവന് പ്രിയമുള്ള ചില രാശികളുണ്ട് അവർക്ക് ശനിയുടെ ദോഷമൊന്നും ഒരിക്കലും നേരിടേണ്ടി വരില്ല എന്നാണ്. മാത്രമല്ല ഇവർക്ക് വൻ പുരോഗതിയും ധനനേട്ടവും ഉണ്ടാകും. അത് ഏതൊക്കെ രാശികളാണെന്ന് നോക്കാം
ഇടവം : ശനിയുടെ കൃപ എപ്പോഴും ഇടവ രാശിക്കാർക്കുണ്ട്. ഇടവ രാശിയുടെ അധിപൻ ശുക്രനാണ്. ശുക്രനും ശനിയും തമ്മിലുള്ള സൗഹൃദം മൂലം ഈ രാശിക്കാർക്ക് ശുഭ ഫലങ്ങൾ ലഭിക്കും.
തുലാം : ജ്യോതിഷ പ്രകാരം തുലാം ശനിയുടെ ഉച്ച രാശിയാണ്. അതുപോലെ തുലാം രാശിക്കാരുടെ ജാതകത്തിൽ ശനി മറ്റൊരിടത്ത് ഗുണകരമായ ഗ്രഹവുമായി ഇരിക്കുകയാണെങ്കിൽ അത് ഇവർക്ക് കൂടുതൽ ശുഭ ഫലങ്ങൾ നൽകും. ഈ രാശിക്കാർക്ക് ഒരിക്കലും ദീർഘകാലം കഷ്ടപ്പെടേണ്ടി വരില്ല.
മകരം : ശനിയുടെ പ്രിയ രാശികളിൽ ഒന്നാണ് മകരം. ഈ രാശിയുടെ അധിപൻ ശനിയാണ്. അതുകൊണ്ടുതന്നെ മകരത്തിൽ ഏഴര ശനി ഉണ്ടായാലും കാര്യമായ ബുദ്ധിമുട്ടുകൾ ഇവർക്ക് ഉണ്ടാക്കാറില്ല. മകരം രാശിക്കാർ ശനിദേവനെ ആരാധിച്ചാൽ ശനിദോഷത്തിൽ നിന്ന് പെട്ടെന്ന് മുക്തി നേടാൻ കഴിയും.
കുംഭം: ശനി ദേവന്റെ പ്രിയപ്പെട്ട രാശികളിൽ പെട്ട മറ്റൊരു രാശിയാണ് കുംഭം. ഈ രാശിയുടെ അധിപനും ശനി ദേവനാണ്. കുംഭം രാശിക്കാരോട് ശനി എപ്പോഴും ദയ കാണിക്കും. അവർക്ക് ഒരിക്കലും പണത്തിന് ഒരു കുറവുമുണ്ടാകില്ല. ഇത്തരക്കാർ തങ്ങളുടെ കരിയറിൽ വളരെ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നു. അതിന്റെ മികച്ച ഫലവും ലഭിക്കും.