ജ്യോതിഷം അനുസരിച്ച് സമ്പത്തും മഹത്വവും നൽകുന്ന ഗ്രഹമായ ശുക്രൻ ജൂലൈ 31 ന് ചിങ്ങത്തിൽ പ്രവേശിച്ചു. ഇനി ആഗസ്റ്റ് 16 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ രാശിയായ ചിങ്ങത്തിൽ പ്രവേശിക്കും. ഇതുമൂലം ചിങ്ങത്തിൽ ശുക്രൻ്റെയും സൂര്യൻ്റെയും കൂടിച്ചേരൽ ഉണ്ടാകും. ഇതിന്റെ പ്രഭാവം എല്ലാ രാശികളിലും ഉണ്ടാകും.
കർക്കിടകം: സൂര്യ-ശുക്ര സംയോഗത്താൽ ഇവർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ഈ രാശിയുടെ ധനത്തിൻ്റെയും സംസാരത്തിൻ്റെയും ഭവനത്തിലാണ് ഈ സംയോഗം രൂപപ്പെടുന്നത്. ഈ സമയത്ത് അവർക്ക് അർപതീക്ഷിത സാമ്പത്തിക നേട്ടമുണ്ടാകും, ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഠിനാധ്വാനം ചെയ്യും, വ്യക്തിത്വത്തിൽ പുരോഗതിയുണ്ടാകും, രാഷ്ട്രീയവുമായി ബന്ധപ്പെട്ടവർക്ക് ഇത് വിജയത്തിൻ്റെ കാലമാണ്.
ധനു: സൂര്യ-ശുക്ര സംയോഗം ധനു രാശിക്കാർക്ക് ശുഭകരമായിരിക്കും. ഈ രാശിയുടെ ഭാഗ്യ സ്ഥാനത്താണ് ഈ സംയോഗം രൂപപ്പെടുന്നത്. ഈ സമയത്ത് ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും, നേതൃത്വഗുണം വർദ്ധിക്കും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മാധുര്യവും ദാമ്പത്യ ജീവിതം സന്തോഷപൂർണ്ണവുമായിരിക്കും, ഈ കാലയളവിൽ നിങ്ങൾക്ക് രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാം, നിങ്ങളുടെ ഭാഗ്യം വർദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ഇടവം: ശുക്ര സൂര്യ സംയോഗം ഇവർക്കും ശുഭകരമായിരിക്കും. ഈ രാശിയുടെ നാലാമത്തെ ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടാൻ പോകുന്നത്. അതിനാൽ, ഈ കാലയളവിൽ നിങ്ങളുടെ സുഖസൗകര്യങ്ങൾ വർദ്ധിക്കും, ബിസിനസുകാർക്ക് സാമ്പത്തിക നേട്ടങ്ങ വിജയ സാധ്യതകളുംഉണ്ടാകും, കരിയറിൽ നിങ്ങൾ പുതിയ നേട്ടങ്ങൾ കൈവരിക്കും, ജോലിയിൽ സ്ഥാന കയറ്റത്തിന് സാധ്യത, വാഹനം, വസ്തുവകകൾ എന്നിവ വാങ്ങാൻ യോഗം, റിയൽ എസ്റ്റേറ്റ്, ഭൂമി, വസ്തു എന്നിവയുമായി ബന്ധപ്പെട്ട് aജോലി ചെയ്യുന്നവർക്കും ഈ സമയം അനുകൂലമാണ്.