/kalakaumudi/media/media_files/ihDvyY1QEkuWQVU7vQnp.jpg)
ലക്ഷ്മിദേവിയുടെ അനുഗ്രഹം ഉണ്ടെങ്കിൽ ആ വ്യക്തിക്ക് ജീവിതത്തിൽ ധനത്തിന് ഒരു കുറവും ഉണ്ടാകില്ല. എന്നാൽ ലക്ഷ്മി ദേവി ആർക്കൊക്കെ എപ്പോഴൊക്കെ കൃപ ചൊരിയും എന്ന കാര്യത്തിൽ ആർക്കും പ്രവചിക്കാൻ കഴിയില്ല. എങ്കിലും ഭാഗ്യരാശികളായ 5 രാശിക്കാരുണ്ട് അവർക്ക് ലക്ഷ്മി ദേവിയുടെ കൃപ എപ്പോഴും ഉണ്ടാകും. 12 രാശികളിൽ ഇവരെ ലക്ഷ്മി ദേവിക്ക് വളരെ പ്രിയമാണ് അതുകൊണ്ടുതന്നെ ഒരിക്കലും ദേവി കൈവിടില്ല.
വൃശ്ചികം: ഇത് ലക്ഷ്മി ദേവിയുടെ പ്രിയ രാശികളിൽ പെട്ട രാശിയാണ്. ഇവർക്ക് എപ്പോഴും ദേവിയുടെ അനുഗ്രഹം ഉണ്ടാകും. ഈ രാശിയുടെ അധിപൻ ചൊവ്വയാണ്. ചൊവ്വയെ ഗ്രഹങ്ങളുടെ സേനാപധി എന്നാണ് പറയുന്നത്. ധീരത, ശക്തി, ധൈര്യം എന്നിവയുടെ ഘടകമാണ് ചൊവ്വ.
ചിങ്ങം: ഈ രാശിക്കാരിലും ലക്ഷ്മിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. ലക്ഷ്മിയുടെ കൃപയാൽ ഇവർ ഒരിക്കലും സാമ്പത്തിക പ്രതിസന്ധി നേരിടില്ല. ഗ്രഹങ്ങളുടെ രാജാവായ സൂര്യനാണ് ഈ രാശിയുടെ അധിപൻ. ഇക്കാരണത്താൽ അവർ ഉത്സാഹമുള്ളവരും ദൃഢനിശ്ചയമുള്ളവരും കഠിനാധ്വാനികളും കുശാഗ്ര ബുദ്ധിയുള്ളവരുമായിരിക്കും.
ഇടവം: ഈ രാശിക്കാർക്കും ലക്ഷ്മി ദേവിയുടെ അനുഗ്രഹമുണ്ടാകും. ഇത്തരക്കാർ ജോലിയിലും ബിസിനസിലും വിജയ പതാക ഉയർത്തുന്നവരാണ്. സമ്പത്ത്, ഐശ്വര്യം, പ്രശസ്തി എന്നിവയുടെ ഘടകമായ ശുക്രനാണ് ഈ രാശിയുടെ അധിപൻ.
തുലാം: ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ട രാശികളിൽ ഒന്നാണ് തുലാം രാശി. ലക്ഷ്മിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് സമ്പത്തും ഐശ്വര്യവും പ്രശസ്തിയും ലഭിക്കും. ഈ രാശിയുടെ അധിപൻ സന്തോഷവും ഐശ്വര്യവും നൽകുന്ന ശുക്രനാണ്.