/kalakaumudi/media/media_files/oLhEbErYnLRX2TemtMi6.jpg)
ശുക്രൻ നിശ്ചിത ഇടവേളയ്ക്ക് ശേഷം സംക്രമിക്കും. അതിലൂടെ പലപ്പോഴും രാജയോഗങ്ങൾ സൃഷ്ടിക്കാറുമുണ്ട്. ജ്യോതിഷത്തിൽ 5 മഹാപുരുഷ രാജയോഗത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് ശുക്ര സംക്രമണത്തിലൂടെ സൃഷ്ടിക്കുന്ന മാളവ്യ രാജയോഗം. ശുക്രൻ സെപ്റ്റംബറിൽ സ്വന്തം രാശിയായ തുലാം രാശിയിൽ പ്രവേശിക്കും.
അതുമൂലം മാളവ്യ രാജയോഗം രൂപപ്പെടും. ഈ രാജയോഗത്തിൻ്റെ ഫലം എല്ലാ രാശികളെയും ബാധിക്കും. ഇതിലൂടെ 3 രാശിക്കാരുടെ ഭാഗ്യം കൂടുതൽ ശോഭിക്കും.
തുലാം: മാളവ്യ രാജയോഗം ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാൽ ഈ സമയത്ത് ഇവരുടെ വ്യക്തിത്വം മെച്ചപ്പെടും, എല്ലാ മേഖലയിലും വിജയം, പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും, ഓഫീസിൽ ജോലി വിലമതിക്കപ്പെടും, പുതിയ ചില ഉത്തരവാദിത്തങ്ങൾ ലഭിക്കും, ബിസിനസുകാർക്ക് ലാഭം നേടാൻ സാധ്യത, വാഹനം, വസ്തുവകകൾ എന്നിവ വാങ്ങാൻ യോഗം.
മകരം: മാളവ്യ രാജയോഗത്തിൻ്റെ രൂപീകരണത്തോടെ ഇവരുടെ സുവർണ ദിനങ്ങൾ തുടങ്ങും. നിങ്ങളുടെ സംക്രമ ജാതകത്തിൻ്റെ പത്താം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതാകും, പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങൾ ലഭിക്കും, ജോലി അന്വേഷിക്കുന്നവർക്ക് ലഭിക്കും, ബിസിനസുകാർക്ക് പുതിയ ഓർഡറുകൾ ലഭിച്ചേക്കാം, സാമ്പത്തിക നേട്ടമുണ്ടാകും, വരുമാനവും വർദ്ധിക്കും, പിതാവുമായുള്ള ബന്ധം ശക്തമാകും, കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും.
കുംഭം: മാളവ്യ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്കും വളരെയധികം നേട്ടങ്ങൾ നൽകും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലേക്കാൻ ശുക്രൻ വരുന്നത്. ഈ സമയത്ത് ഇവരുടെ ഭാജ്യം തെളിയും, ബിസിനസ്സിൽ പുതിയ വരുമാനമാർഗങ്ങൾ തെളിയും, ശമ്പളത്തിൽ വർദ്ധനവിനും ജോലിയിൽ സ്ഥാനക്കയറ്റത്തിനും സാധ്യത, ഈ സമയത്ത്, നിങ്ങൾക്ക് ജോലി അല്ലെങ്കിൽ ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടിവരും. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആഗ്രഹം നിറവേറ്റാനാകും. വ്യക്തിത്വം മെച്ചപ്പെടും.