ജ്യോതിഷ പ്രകാരം, ശനിയും സൂര്യനും സമസപ്തക് യോഗ രൂപീകരിച്ചു, ഇത് മൂലം ചിലർക്ക് തൊഴിലിലും ബിസിനസ്സിലും പുരോഗതി ലഭിക്കും. നവഗ്രഹങ്ങളിൽ എല്ലാ ഗ്രഹങ്ങളും അതിന്റെതായ സമയത്ത് രാശികൾ മാറുന്നു. ഇതിന്റെ പ്രതിഫലനങ്ങൾ എല്ലായിടത്തും ഉണ്ടാകും, ആഗസ്റ്റ് 16 ന് സൂര്യൻ ചിങ്ങം രാശിയിൽ കടന്നു. 30 വർഷങ്ങൾക്ക് ശേഷം ശനി കുംഭം രാശിയിലുണ്ട്. സ്ഥാനപ്രകാരം ഈ ഗ്രഹങ്ങൾ 180 ഡിഗ്രിയിലാണ് നിലവിൽ സ്ഥിതിചെയ്യുന്നത്. അതോടൊപ്പം സൂര്യനും ശനിയും അന്യോന്യം ഏഴാമത്തെ ഭാവത്തിൽ നിൽക്കുന്നു. ഇതിലൂടെ സമസപ്തക യോഗം രൂപപ്പെട്ടിരിക്കുകയാണ്.
രണ്ട് ഗ്രഹങ്ങൾ മുഖാമുഖം വരുമ്പോൾ രൂപമെടുക്കുന്ന യോഗമാണ് സമസപ്തക യോഗം. അതായത് സൂര്യൻ നിലവിൽ ചിങ്ങ രാശിയിലും ശനി കുംഭ രാശിയിലും സ്ഥിതി ചെയ്യുന്നതിലൂടെ സമസപ്തക യോഗം സൃഷ്ടിക്കും. ഈ സമയം രണ്ട് ഗ്രഹങ്ങളും അന്യോന്യം ഏഴാമത്തെ ഭാവത്തിലായിരിക്കും. ഈ യോഗത്തിന്റെ നേട്ടങ്ങൾ ഏതെല്ലാം രാശികൾക്കാണ് ഉണ്ടാകുക എന്ന് നോക്കാം...
മേടം: സമസപ്തക യോഗത്തിലൂടെ ഇവർക്ക് അനുകൂല നേട്ടങ്ങൾ ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ തെളിയും. കൂടാതെ ബിസിനസുകാർക്ക് ലാഭ നേട്ടമുണ്ടാകും, ബിസിനസ് ഇടപാട് നടക്കും, ജോലിയുള്ള ആളുകൾക്ക് ഓഫീസിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം
മിഥുനം: ഈ യോഗത്തിലൂടെ മിഥുന രാശിക്കാർക്ക് നേട്ടങ്ങൾ ഉണ്ടാകും. ഈ സമയത്ത് ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. പണം ലാഭിക്കുന്നതിലും വിജയിക്കും. രാജ്യത്തിനകത്തും വിദേശത്തും യാത്ര പോകാണ് യോഗം. ഈ സമയത്ത് പുതിയ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ കാലയളവിൽ നിങ്ങൾക്ക് നല്ല നേട്ടങ്ങൾ ലഭിക്കും.
കുംഭം: സമസപ്തക് യോഗം കുംഭ രാശിക്കാർക്കും അടിപൊളി നേട്ടങ്ങൾ നൽകും. ഇവർക്ക് ഈ സമയം സമൂഹത്തിൽ ആദരവ്, വിവാഹിതരുടെ ദാമ്പത്യ ജീവിതം അടിപൊളിയായിരിക്കും, ഇതോടൊപ്പം സമൂഹത്തിൽ സ്വന്തമായ വ്യക്തിത്വം സൃഷ്ടിക്കാനും വാഹനം സ്വത്ത് എന്നിവ വാങ്ങാനും സാധ്യത, അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം, അപ്രതീക്ഷിതമായ ധനലാഭം ലഭിച്ചേക്കാം. ജോലിക്കാർക്ക് ജോലിസ്ഥലത്ത് പുതിയ ചില ഉത്തരവാദിത്തങ്ങൾ ലഭിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
