ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ അതിന്റെതായ സമയത്ത് രാശി മാറാറുണ്ട്. അതിലൂടെ ശുഭ അശുഭ യോഗങ്ങളൂം ചിലപ്പോൾ രാജയോഗവും രൂപപ്പെടാറുണ്ട്. ഇത് എല്ലാ രാശിക്കാരെയും ബാധിക്കാറുമുണ്ട്. സെപ്റ്റംബർ 18 ന് ശുക്രൻ സ്വന്തം രാശിയായ തുലാം രാശിയിൽ പ്രവേശിക്കും.
അതിലൂടെ കേന്ദ്ര ത്രികോണ രാജയോഗവും മാളവ്യ രാജയോഗവും സൃഷ്ടിക്കും. ഇതിലൂടെ ഈ 3 രാശിക്കാർക്ക് അപ്രതീക്ഷിത സാമ്പത്തിക നേറ്റമുണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
തുലാം : കേന്ദ്ര ത്രികോണ രാജയോഗവും മാളവ്യ രാജയോഗവും നിങ്ങൾക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ശുക്രൻ നിങ്ങളുടെ രാശിയുടെ ലഗ്ന ഭാവനത്തിലേക്കാണ് സംക്രമിക്കുന്നത്. ഈ സമയം നിങ്ങളുടെ പദ്ധതികൾ വിജയിക്കും. വ്യക്തിത്വം മെച്ചപ്പെടും, ജോലിയിൽ അവസരങ്ങൾ ഉണ്ടാകും, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും
മകരം : ഈ ഇരട്ട രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് ശുഭകരമായ നേട്ടങ്ങൾ നൽകും. ശുക്രൻ ഈ രാശിയുടെ കരിയറിൻ്റെയും ബിസിനസ്സിൻ്റെയും ഭാവനത്തിലാണ് പ്രവേശിക്കുന്നത്. ഈ കാലയളവിൽ ഇവർക്ക് പുതിയ വരുമാന സ്രോതസ്സുകൾ തെളിയും, ജോലിയിൽ സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങൾ ലഭിക്കും, ധനലാഭം ഉണ്ടാകും, തൊഴിലില്ലാത്തവർക്ക് പുതിയ ജോലി, ബിസിനസുകാർക്ക് ലാഭം എന്നിവയുണ്ടാകും
കുംഭം: ഇരട്ട രാജയോഗം ഇവർക്കും അപ്രതീക്ഷിത നേട്ടങ്ങൾ നൽകും. ശുക്രൻ ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് പ്രവേശിക്കുന്നത്. ഈ സമയത്ത് ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും, ജോലിയിലും ബിസിനസിലും വിജയം ലഭിക്കും, വരുമാനത്തിൽ നല്ല വർദ്ധനവ് ഉണ്ടായേക്കാം, ഭൗതിക സുഖങ്ങൾ ലഭിക്കും, കരിയറിൽ പെട്ടെന്നുള്ള വളർച്ച ഉണ്ടാകും, ശമ്പളം വർദ്ധിക്കും.