മേടം - ജോലി ചെയ്യുന്ന മേടം രാശിക്കാർക്ക് ഇന്ന് വളരെ തിരക്കേറിയ സമയമായിരിക്കും. വേണ്ടപ്പെട്ടവരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കാൻ സാധ്യതയുണ്ട്. അതുപോലെ തന്നെ പ്രിയപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാനും സാധ്യതയുണ്ട്.
ഇടവം - ഇടവം രാശിക്കാരായ വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ വിജയം കണ്ടെത്താനാകും. ഇത് കുടുംബത്തിൽ സന്തോഷം ഉണ്ടാകാൻ ഇടവരും. ബിസിനസുകാർക്ക് ഇന്ന് അൽപം കഠിനാധ്വാനം കൂടുതൽ വേണ്ടി വരും. തൊഴിൽ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടും.
മിഥുനം - മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ മുഖവിലയ്ക്കെടുക്കുമ്പോൾ അത് പലപ്പോഴും വിജയത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. കുടുംബത്തിനൊപ്പം ചേർന്ന് ഭാവിയിലേക്കുള്ള ചില കാര്യങ്ങൾ ആസൂത്രണം ചെയ്യാനാകും. തൊഴിൽ രംഗത്ത് മേലുദ്യോഗസ്ഥരുമായി അഭിപ്രായ വ്യത്യാസമുണ്ടായേക്കാം. വിദ്യാർത്ഥികൾ്കക് ഉന്നത വിദ്യാഭ്യാസത്തിന് മികച്ച അവസരങ്ങൾ ലഭിക്കും.
കർക്കടകം - ചില കാര്യങ്ങളിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കും. പുതിയ പ്രോജക്ടുകളുടെ ഭാഗമാകും. ബിസിനസിൽ ലാഭകരമായ ഇടപാടുകൾ ലഭിച്ചേക്കാനുള്ള സാധ്യതയുണ്ട്.
ചിങ്ങം - ജീവിത പങ്കാളിയുടെ സഹായത്തോടെ ചില ജോലികൾ ചെയ്ത് തീർക്കും. ബന്ധുക്കൾക്കിടയിൽ നിങ്ങൾക്കുള്ള ബഹുമാനം വർധിക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷമുണ്ടാകും. സഹോദരങ്ങളുടെ പ്രശ്നങ്ങൾ കേൾക്കും. വിദ്യാർഥികൾ മുതിർന്നവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും കേൾക്കണം.
കന്നി - നിങ്ങൾക്ക് ലഭിച്ച ഉത്തരവാദിത്തങ്ങളെല്ലാം ഭംഗിയായി നിറവേറ്റും. നിങ്ങളുടെ കഴിവുകൾ വിലമതിക്കപ്പെടും. പങ്കാളിക്കായി പണം ചെലവാക്കും. വിദ്യാർത്ഥികൾക്കും ഇന്ന് സമയം അനുകൂലമാണ്.
തുലാം - തുലാം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. പഴയ ചില കടങ്ങൾ വീട്ടാൻ സാധിക്കും. വരുമാനം അനുസരിച്ച് ചെലവ് ചെയ്യുക. പ്രണയ ജീവിതം സന്തോഷകരമായിരിക്കും.