ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനം. അതാണ് വിനായക ചതുർഥിയായി ആഘോഷിക്കപ്പെടുന്നത്. വിനായക ചതുർത്ഥി തിഥിയിൽ ഗണേശ വിഗ്രഹങ്ങൾ സ്ഥാപിക്കും ഇതോടെ 10 ദിവസത്തെ ഗണേശോത്സവം ആരംഭിക്കും.
ഇത്തവണത്തെ വിനയ ചതുർഥി ദിനത്തിൽ 100 വർഷങ്ങൾക്ക് ശേഷം അപൂർവ്വ സംയോഗം നടക്കും. ഇതിലൂടെ 3 രാശിക്കാർക്ക് ശരിക്കും മിന്നിത്തിളങ്ങും. ഈ വർഷത്തെ ഗണേശ ചതുർഥി അഥവാ വിനായക ചതുർത്ഥി 2024 സെപ്റ്റംബർ 7 നാണ് ആഘോഷിക്കുന്നത്. ഈ ദിവസം മുതൽ ഗണേശ മഹോത്സവം ആരംഭിക്കും. 10 ദിവസം നീണ്ടുനിൽക്കുന്ന ഗണേശ ഉത്സവം സെപ്റ്റംബർ 17 ന് ഗണപതി വിഗ്രഹ വിസർജനത്തോടെ അവസാനിക്കും.
ഈ വർഷത്തെ ഗണേശ ചതുർഥി വളരെയധികം സവിശേഷമാണ്. കാരണം 100 വർഷങ്ങൾക്ക് ശേഷം ഗണേശ ചതുർഥി ദിനത്തിൽ ഒരു അപൂർവ സംയോഗം നടക്കാൻ പോകുകയാണ്. ഈ വർഷം ഗണേശ ചതുർഥി നാളിൽ സർവാർത്ത സിദ്ധിയോഗം, രവിയോഗം, ബ്രഹ്മയോഗം, ഇന്ദ്രയോഗം എന്നീ മഹത് യോഗങ്ങളുടെ സംയോജനമാണ് നടക്കാൻ പോകുന്നത്. ഒപ്പം ചോതി ചിത്തിര നക്ഷത്രവും ഉണ്ടാകും.
ഇത്തരത്തിൽ ഗണേശ ചതുർഥി നാളിൽ ഗണേശ വിഗ്രഹത്തിന്റെ സ്ഥാപനത്തിനും ആരാധനയ്ക്കും വളരെ അനുകൂലമായ സമയം ഉണ്ടാകും. ഒപ്പം ഗ്രഹ-നക്ഷത്രങ്ങളുടെ സ്ഥാനം 3 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഗണേശോത്സവത്തോടെ അവരുടെ ജീവിതത്തിലും ഉത്സവങ്ങളുടെ കാലഘട്ടം ആരംഭിക്കുമെന്നതിനാൽ ഇത്തവർക്ക് സന്തോഷവും ഐശ്വര്യവും ഉണ്ടാകും.