ബുധൻ ചിങ്ങ രാശിയിൽ; സൗഭാഗ്യങ്ങൾ ഈ രാശിക്കാർക്കൊപ്പം

ബുധന്റെ മാറ്റങ്ങൾ പലപ്പോഴും സാമ്പത്തിക അഭിവൃദ്ധി നൽകാറുണ്ട്. സൂര്യനോട് ഏറ്റവും അടുത്തു നിൽക്കുന്ന ഗ്രഹം കൂടിയായ ബുധൻ ഈ മാസം രണ്ടു തവണയാണ് രാശിമാറുന്നത്.

author-image
Anagha Rajeev
New Update
astro 1
Listen to this article
0.75x 1x 1.5x
00:00 / 00:00

ബുധൻ അറിവ്, ബുദ്ധി, ഭാവി, സംസാരശേഷി എന്നിവയുടെ കാരകനാണ്. അതുകൊണ്ടുതന്നെ ബുധൻ ശക്തനായിരുന്നാൽ നിങ്ങളുടെ ജീവിതത്തിൽ വളരെ ഗുണകരമായ മാറ്റങ്ങൾ നൽകും. ബുധന്റെ മാറ്റങ്ങൾ പലപ്പോഴും സാമ്പത്തിക അഭിവൃദ്ധി നൽകാറുണ്ട്. സൂര്യനോട് ഏറ്റവും അടുത്തു നിൽക്കുന്ന ഗ്രഹം കൂടിയായ ബുധൻ ഈ മാസം രണ്ടു തവണയാണ് രാശിമാറുന്നത്.

ബുധൻ സെപ്റ്റംബർ നാലിന് ചിങ്ങം രാശിയിൽ പ്രവേശിച്ചു. അതിന്റെ ഫലമായി ബുധാദിത്യ രാജയോഗം രൂപപ്പെട്ടു.  ഈ മാസാവസാനം ബുധൻ ചിങ്ങ രാശിയിൽ നിന്ന് കന്നി രാശിയിലേക്ക് മാറും.സെപ്റ്റംബറിലെ ബുധ സംക്രമണത്തിന്റെ സ്വാധീനം ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.  എങ്കിലും 12 രാശിക്കാരിലും ബുധന്റെ ഈ മാറ്റം എങ്ങനെയായിരിക്കും എന്നറിയാം. 

മേടം : ഇവർക്ക് ബുധന്റെ സംക്രമണം ഊർജ്ജവും ഉത്സാഹവും നൽകും. പുതിയ പ്രോജക്ടുകൾ ആരംഭിക്കുന്നതിനോ അതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ കൊണ്ട് വരുന്നതിനോ കഴിയും, ചില കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. 

ഇടവം :  ഈ രാശിക്കാർക്കും ബുധന്റെ സംക്രമണം അനുകൂലമാറ്റങ്ങളാണ് നൽകുന്നത്. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും, ബജറ്റ് അവലോകനം ചെയ്യാനും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും സാധിക്കും, ധനത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. 

മിഥുനം : ഇവർക്ക് ബുധ സംക്രമണം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരും. കാരണം ബുധന്റെ രാശികൂടിയാണ് മിഥുനം. അതുകൊണ്ടുതന്നെ ഈ സംക്രമണം ഇവർക്ക് കിടിലം നേട്ടങ്ങള നൽകും,  അനാവശ്യ കാര്യങ്ങളിൽ ഇടപെടാതിരിക്കുക.

കർക്കിടകം: ഇവർക്കും ഈ സംക്രമണം കുടുംബ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും, ഇവർക്ക് പ്രിയപ്പെട്ടവരോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതിന് കഴിയും, വീടിന്റെ അന്തരീക്ഷം മികച്ചതാകും, സാമ്പത്തിക നേട്ടമുണ്ടാകും

Astrology News