/kalakaumudi/media/media_files/TxVY4ksBxaWQUbUGbNSn.jpg)
ഒരു നിശ്ചിത കാലയളവിനു ശേഷം വ്യാഴം രാശിമാറ്റും. വ്യാഴം ഒരു രാശിയിൽ ഏകദേശം ഒരു വർഷത്തോളം തുടരും.ഇത്തരമൊരു സാഹചര്യത്തിൽ വ്യാഴത്തിൻ്റെ രാശി മാറ്റത്തിൻ്റെ ഫലം 12 രാശികാറിലും ശുഭ അശുഭ നേട്ടങ്ങൾ കൊണ്ടുവരും. ജ്യോതിഷ പ്രകാരം വ്യാഴം നിലവിൽ ശുക്രന്റെ രാശിയായ ഇടവത്തിലാണ് ഇത് 2025 മെയ് വരെ ഇവിടെ തുടരും.
വ്യാഴം അതിന്റെതായ സമയത്ത് അസ്തമിക്കുകയും ഉയരുകയും ചെയ്യുന്നതിനൊപ്പം അവ പിന്തിരിഞ്ഞും നേര്രേഖയിലും സഞ്ചരിക്കും. ഒക്‌ടോബർ മാസത്തിൽ അതായത് നവരാത്രി കാലത്ത് വ്യാഴം ഇടവ രാശിയിൽ പിന്തിഞ്ഞു ചലിക്കും. വ്യാഴത്തിന്റെ വക്രഗതി ചില രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കുമെങ്കിലും ചില രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും. ആ രാശിക്കാർക്ക് ഏതൊക്കെയെന്ന് അറിയാം.
വ്യാഴം 2024 ഒക്ടോബർ 9 ന് രാവിലെ 10:01 ന് ഇടവത്തിൽ വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. ഇത് 2025 ഫെബ്രുവരി 4 ന് ഉച്ചയ്ക്ക് 1:46 വരെ തുടരും ശേഷം നേർരേഖയിൽ ചലിക്കാൻ തുടങ്ങും.
ധനു : ഈ രാശിയുടെ ആറാം ഭാവത്തിലാണ് വ്യാഴം വകരഗതിയിൽ സഞ്ചരിക്കാൻ പോകുന്നത്. ഇതിലൂടെ ഇവർക്ക് ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണയുണ്ടാകും, വളരെക്കാലമായി നിങ്ങൾ നേരിടുന്ന വെല്ലുവിളികളിൽ നിന്നും മുക്തി നേടാം. ആത്മവിശ്വാസം വർദ്ധിക്കും.
കർക്കടകം: ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് വ്യാഴം വക്രഗതിയിൽ ചലിക്കുന്നത്. ഇതിലൂടെ ഇവർക്കും വലിയ നേട്ടങ്ങൾ ലഭിക്കും, ഈ രാശിയുടെ ആറ്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ് വ്യാഴം. ഭാഗ്യഗൃഹത്തിൻ്റെ അധിപനായതിനാൽ തന്നെ നിങ്ങൾക്ക് ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും. പല അഭിലാഷങ്ങളും ഈ സമയം നിറവേറും, ഉന്നത വിദ്യാഭ്യാസം നേടാനുള്ള ആഗ്രഹം സഫലമാകും.
കന്നി : വൃശ്ചിക രാശിക്കാർക്ക് വ്യാഴത്തിൻ്റെ വക്രഗതി വളരെയധികം ഗുണം നൽകും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് വ്യാഴം വക്രഗതിയിൽ ചലിക്കുന്നത്. ഈ രാശിയിൽ വ്യാഴം സന്തോഷത്തിൻ്റെ അധിപനാണ്, ഇവരുടെ ജീവിതത്തിൽ വ്യാഴത്തിന്റെ അനുകൂല സ്വാധീനം ഉണ്ടാകും. മതപരമായ കാര്യങ്ങളിൽ ദ്രുതഗതിയിലുള്ള വർദ്ധനവ് ഉണ്ടാകും.