സമ്പത്തും സമൃദ്ധിയും നൽകുന്ന ശുക്രൻ ഉടൻ ചൊവ്വയുടെ നക്ഷത്രമായ ചിത്തിരയിൽ പ്രവേശിക്കും. ഇതിലൂടെ ഈ മൂന്ന് രാശിക്കാർക്ക് എല്ലാ മേഖലകളിലും വിജയം ലഭിക്കും. സന്തോഷം-സമൃദ്ധി, സമ്പത്ത്, മഹത്വം, ആഡംബരം, ആകർഷണം, സ്നേഹം എന്നിവയുടെ കാരകനായിട്ടാണ് സൂര്യനെ കണക്കാക്കുന്നത്. ഒരു നിശ്ചിത ഇടവേളയ്ക്ക് ശേഷം ശുക്രൻ രാശി മറ്റാറുണ്ട്. അത് എല്ലാ രാശിക്കാരുടെയും ജീവിതത്തെ ഏതെങ്കിലും തരത്തിൽ സ്വാധീനിക്കും.
രാശി മാറുന്നതിനൊപ്പം തന്നെ ശുക്രൻ കാലാകാലങ്ങളിൽ നക്ഷത്ര മാറ്റവും നടത്താറുണ്ട്. ഈ സമയത്ത് ശുക്രൻ അത്തം നക്ഷത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇനി സെപ്തംബർ 13 ന് ശുക്രൻ ചിത്തിര നക്ഷത്രത്തിൽ പ്രവേശിക്കും. ഈ സമയം ഇവരുടെ ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകുകായും ഇതിലൂടെ സമ്പത്ത് വർദ്ധിക്കുകായും ചെയ്യും. ശുക്രന്റെ ഈ നക്ഷത്ര മാറ്റം ആർക്കൊക്കെ നേട്ടങ്ങൾ നൽകും അറിയാം.
സെപ്തംബർ 13 ന് പുലർച്ചെ 3 മണിക്ക് ശുക്രൻ ചിത്തിര നക്ഷത്രത്തിലേക്ക് പ്രവേശിക്കും, ഇത് സെപ്റ്റംബർ 24 വരെ ഇവിടെ തുടരും. 27 നക്ഷത്രങ്ങളിൽ 14 മത്തെ നക്ഷത്രമാണിത്.ഈ നക്ഷത്രത്തിന്റെ അധിപൻ ചൊവ്വയും രാശി കന്നിയുമാണ്. ഈ സമയത്ത് ശുക്രൻ കന്നിരാശിയിലാണ് ഇത് കൂടുതൽ നേട്ടങ്ങൾ നൽകും.
ഇടവം : ശുക്രൻ ചിത്തിര നക്ഷത്രത്തിലേക്ക് നീങ്ങുന്നത് ഇവർക്ക് സ്പെഷ്യൽ നേട്ടങ്ങൾ നൽകും. ഈ രാശിക്കാർക്ക് സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും, കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം യാത്ര ചെയ്യാൻ യോഗം, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, തൊഴിൽ ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ നിങ്ങളുടെ ജോലിയിൽ സംതൃപ്തരാകും.
കന്നി: ചിത്തിര നക്ഷത്രത്തിൻ്റെ രാശി കന്നിയാണ്. ഇതോടൊപ്പം ശുക്രനും ഈ രാശിയിലുണ്ട്. ഇതിലൂടെ ഇവർക്ക് എല്ലാ മേഖലകളിലും വിജയം നേടാൻ കഴിയും. ദീർഘനാളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കുന്നതിനൊപ്പം ധനത്തിൽ വർധനവുണ്ടാകും, കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും, ഇതോടൊപ്പം വ്യവസായികൾക്കും നിരവധി ആനുകൂല്യങ്ങൾ ലഭിക്കും, നല്ല ലാഭം നേട്ടം ഉണ്ടാകും, സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്നവർക്ക് ആനുകൂല്യങ്ങൾ ലഭിക്കും.