ബുധാദിത്യ യോഗം; ഇവർക്ക് ലഭിക്കും ധനമഴയാൽ രാജകീയ ജീവിതം

ഇത് എല്ലാ രാശിക്കാരെയും ബാധിക്കാറുമുണ്ട്. ഇപ്പോഴിതാ ബുധൻ്റെയും സൂര്യനും കൂടിച്ചേരാൻ പോകുകയാണ്. അതിലൂടെ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും.

author-image
Anagha Rajeev
Updated On
New Update
Astro
Listen to this article
0.75x1x1.5x
00:00/ 00:00

ജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങളും അതിന്റെതായ സമയത്ത് രാശിമാറുകയും അതിലൂടെ മറ്റ് ഗ്രഹങ്ങളുമായി കൂടിച്ചേരുകയും ചെയ്യാറുണ്ട്. ഇത് എല്ലാ രാശിക്കാരെയും ബാധിക്കാറുമുണ്ട്. ഇപ്പോഴിതാ ബുധൻ്റെയും സൂര്യനും കൂടിച്ചേരാൻ പോകുകയാണ്. അതിലൂടെ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. സെപ്റ്റംബർ 16 ന് സൂര്യൻ കന്നി രാശിയിൽ പ്രവേശിക്കും. സെപ്തംബർ 23 ന് ബുധനും കന്നി രാശിയിൽ പ്രവേശിക്കും.

ഇതിലൂടെ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ഇത് മൂലം ചില രാശിക്കാർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം ജോലിയിലും ബിസിനസ്സിലും പുരോഗതി എന്നിവയുണ്ടാകും. ആ ഭാഗ്യ രാശികൾ നോക്കാം.

കന്നി : ബുധാദിത്യ രാജയോഗം ഇവർക്ക് വലിയ നേട്ടങ്ങള നൽകും. കാരണം ഈ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ കാലയളവിൽ ഇവർക്ക് ആത്മവിശ്വാസം വർദ്ധിക്കും, പുതിയതും മികച്ചതുമായ പ്രോജക്ടുകളും ലഭിക്കും, ഈ സമയം നിങ്ങളുടെ ജീവിതത്തിൽ പോസിറ്റിവിറ്റി വർദ്ധിപ്പിക്കും. ജോലിയിൽ നല്ല അവസരങ്ങൾ ഉണ്ടാകും.

ചിങ്ങം : ഈ രാശിക്കാർക്കും ബുധാദിത്യ രാജയോഗത്തിൻ്റെ രൂപീകരണം ഗുണം നൽകും. കാരണം ഈ രാജയോഗം ഇവരുടെ ധന സംസാര ഭാവത്തിലാണ് രൂപപ്പെടാൻ പോകുന്നത്. അതിനാൽ, ഈ സമയത്ത് ഇവർക്ക് അപ്രതീക്ഷിത ധനലാഭം ലഭിക്കും, ബിസിനസിൽ നേട്ടങ്ങൾ, ജീവിതത്തിൽ പുരോഗതി, പദ്ധതികൾ വിജയിക്കും, സംസാരത്തിൻ്റെ സ്വാധീനം വർദ്ധിക്കും, ജോലിയിലും ബിസിനസിലും ആഗ്രഹിച്ച വിജയം. കിട്ടില്ലെന്ന് വിചാരിച്ച പണം കിട്ടും അതിലൂടെ പല പദ്ധതികളും പൂർത്തിയാകും.

ധനു : ബുധാദിത്യ രാജയോഗം ഇവർക്കും അനുകൂലമായിരിക്കും. ഈ രാശിയുടെ ഒൻപതാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ കാലയളവിൽ ഭാഗ്യം അനുകൂലിക്കും, കരിയറിൽ അപ്രതീക്ഷിത വളർച്ച, ശമ്പളം വർദ്ധിക്കും. ബിസിനസ് വിപുലീകരിക്കും അതിലൂടെ ധാരാളം ലാഭം ഉണ്ടാകും, തൊഴിലില്ലാത്തവർക്ക് ജോലി എന്നിവ ലഭിക്കും. 

Astrology News