ആഴ്ചയിലെ സുപ്രധാന വിശേഷങ്ങള്‍

ഈസ്റ്റര്‍,  പാപമോചിനി ഏകാദശി, ശനി പ്രദോഷം തുടങ്ങിയവയാണ് 2024 മാര്‍ച്ച് 31 ന് വൃശ്ചികക്കൂറ് തൃക്കേട്ട നക്ഷത്രത്തില്‍ തുടങ്ങുന്ന ആഴ്ചയിലെ വിശേഷ ദിവസങ്ങള്‍. 24 ഏകാദശികളില്‍ അവസാനം വരുന്ന ഏകാദശിയാണ് ആയിട്ടാണ് പാപമോചിനി ഏകാദശിയെ കണക്കാക്കുന്നത്.

author-image
Athira Kalarikkal
New Update
astrology

lord vishnu

Listen to this article
0.75x 1x 1.5x
00:00 / 00:00

 

സ്‌നേഹത്തിന്റെയും സഹനത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായി ആചരിക്കുന്ന ഈസ്റ്റര്‍,  പാപമോചിനി ഏകാദശി, ശനി പ്രദോഷം തുടങ്ങിയവയാണ് 2024 മാര്‍ച്ച് 31 ന് വൃശ്ചികക്കൂറ് തൃക്കേട്ട നക്ഷത്രത്തില്‍ തുടങ്ങുന്ന ആഴ്ചയിലെ വിശേഷ ദിവസങ്ങള്‍.  ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്പിന്റെ ഓര്‍മ്മദിനമായ ഈസ്റ്റര്‍ ആഘോഷത്തോടെയാണ് ഈ ആഴ്ച തുടങ്ങുന്നത്. ഏപ്രില്‍ 5 വെള്ളിയാഴ്ച മീന മാസത്തിലെ കറുത്തപക്ഷ ഏകാദശിയായ പാപമോചിനി ഏകാദശിയാണ്. 24 ഏകാദശികളില്‍ അവസാനം വരുന്ന ഏകാദശിയാണ് ആയിട്ടാണ് പാപമോചിനി ഏകാദശിയെ കണക്കാക്കുന്നത്.

പാപമോചിനി ഏകാദശി അനുഷ്ടിക്കാനായി  ദ്വാദശി നാളില്‍ ഒരിക്കലെടുത്ത് വ്രതം തുടങ്ങി, രാവിലെ 8:07 മുതല്‍ വൈകിട്ട് 6: 39 വരെ അന്നപാനാദികള്‍ ഉപേക്ഷിച്ച് വിഷ്ണു ഭജന നടത്തണം. പാപമോചനത്തിനും കാര്യസിദ്ധിക്കും വേണ്ടിയാണ് പാപമോചിനി ഏകാദശി അനുഷ്ടിക്കുന്നത്. ഏപ്രില്‍ 6 നാണ് മീനത്തിലെ കൃഷ്ണപക്ഷ ശനിപ്രദോഷം. ഇത് നോല്‍ക്കുന്നതിലൂടെ ഇരട്ടി ഫലമാണ് ലഭിക്കുക. കറുത്ത പക്ഷത്തിലെ ശനിപ്രദോഷം നോറ്റ് സന്ധ്യയ്ക്ക് പ്രദോഷ പൂജയില്‍ പങ്കെടുക്കുന്നത് ശനി ദോഷങ്ങളകറ്റുന്നതിനും ശിവപാര്‍വതിമാരുടെയും സകല ദേവതകളുടെയും അനുഗ്രഹം നേടാനും ഉത്തമം. പൂരുരുട്ടാതി നക്ഷത്രത്തിലാണ് വാരം അവസാനിക്കുന്നത്. 

 

ekadashi astrology updates