പൊങ്കാലപുണ്യം തേടി ഭക്തലക്ഷങ്ങള്‍

കോടി വസ്ത്രം ധരിച്ച് വേണം പൊങ്കാലയിടുവാന്‍. നിലത്ത് അടുപ്പു കൂട്ടി അതില്‍ പുതിയ കലം ഉപയോഗിച്ചു വേണം തീ കത്തിക്കുവാന്‍. പൊങ്കാലയിടുവാന്‍ അടുപ്പില്‍ തീ പകരുന്നതിനു മുന്‍പേ അടുപ്പിനു മുമ്പില്‍ വിളക്കും നിറനാഴിയും വയ്ക്കുന്ന പതിവുമുണ്ട്. പൊങ്കാല അടുപ്പിന് സമീപം ഗണപതിക്ക് ഒരുക്കുകയും ചെയ്യും.

author-image
Biju
New Update
R

സ്ത്രീകളുടെ ശബരിമല, അമ്മേശരണം... ദേവീശരണം... ഈ വിളികള്‍കൊണ്ട് നിറയാന്‍ അനന്തപുരി ഒരുങ്ങിയിരിക്കുകയാണ്.
പൂരവും പൗര്‍ണ്ണമിയും ഒന്നിച്ചെത്തുന്ന നാള്‍ ആറ്റുകാലമ്മയുടെ വിശ്വാസികള്‍ക്ക് പൊങ്കാലയുടെ ദിനമാണ്. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ദേവീ ക്ഷേത്രം അക്ഷരാര്‍ഥത്തില്‍ മനുഷ്യക്കടലാകുന്ന ദിനം. ആറ്റുകാലമ്മയ്ക്ക് പൊങ്കാ അര്‍പ്പിക്കുന്നതിനായി വിശ്വാസികളായ സ്ത്രീകള്‍ കൂട്ടത്തോടെ ക്ഷേത്രത്തിലെത്തുന്ന പുണ്യദിനം. വിശ്വാസത്തോടും ഭക്തിയോടും കൂടി പൊങ്കാല സമര്‍പ്പിച്ചാല്‍ അതിന്റെ ഐശ്വര്യം ജീവിതകാലും മുഴുവനും നിലനില്‍ക്കും എന്നാണ് വിശ്വാസം. ആറ്റുകാല്‍ പൊങ്കാലയെക്കുറിച്ചും പൊങ്കാല അര്‍പ്പിക്കുവാനെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അറിയാം...

പൊങ്കാല വ്രതം

പൊങ്കാല അര്‍പ്പിക്കുന്ന വിശ്വാസികള്‍ പൊങ്കാലയ്ക്ക ഒരാഴ്ച മുന്‍പേയെങ്കിലും വ്രതം ആരംഭിക്കണമെന്നാണ് വിശ്വാസം. ദിവസവും രണ്ടു നേരം കുളിച്ച് മനസ്സും ശരീരവും ഒരുപോലെ ശുദ്ധമായി വേണം വ്രതമെടുക്കുവാന്‍. സസ്യാഹാരം മാത്രമേ വ്രതമെടുക്കുമ്പോള്‍ കഴിക്കാവു. മുട്ട, മത്സ്യമാംസാദികള്‍ എന്നിവ പൂര്‍ണ്ണമായും വര്‍ജ്ജിക്കണം. ലഹരി പഥാര്‍ത്ഥങ്ങളും പൂര്‍ണ്ണമയും ഒഴിവാക്കണം. പൊങ്കാല ഉത്സവം ആരംഭിക്കുന്ന ഒന്നാം ദിനം മുതല്‍ അവസാനിക്കുന്ന ഒന്‍പതാം ദിനം വരെ വ്രതമെടുക്കുന്നവരും ഉണ്ട്.

തലേ ദിവസം ആഹാരം ഒരിക്കല്‍

കൃത്യമായ നിഷ്ഠയോടും വ്രതത്തോടും കൂടി അര്‍പ്പിച്ചാല്‍ ദേവി പ്രാര്‍ത്ഥന കേള്‍ക്കുമെന്നും ആഗ്രഹങ്ങള്‍ സാധിച്ചു തരുമെന്നുമാണ് വിശ്വാസം. പൊങ്കാല ഇടുന്നതിന്റെ തലേന്നാള്‍ ഒരു നേരം മാത്രമേ ആഹാരം കഴിക്കാവൂ എന്നാണ്. ഇപ്പോള്‍ അത് ഒരു നേരം മാത്രമേ അരിയാഹാരം കഴിക്കാവു എന്നായിട്ടുണ്ട്.

പൊങ്കാലയ്ക്കു മുന്നേ ക്ഷേത്രദര്‍ശനം

പൊങ്കാല ഇടുന്നതിനു മുന്‍പേ തന്നെ ക്ഷേത്രദര്‍ശനം നടത്തണമെന്നാണ് മറ്റൊരു വിശ്വാസം . ക്ഷേത്രത്തില്‍ പോയി ദേവിയെ കണ്ട് പൊങ്കാല ഇടുന്നതിന് അനുവാദം ചൊദിക്കുകയാണ് ക്ഷേത്ര ദര്‍ശനത്തിലൂടെ ചെയ്യുന്നത് എന്നാണ് മറ്റൊരു വിശ്വാസം.

പൊങ്കാലയിടുവാന്‍

കോടി വസ്ത്രം ധരിച്ച് വേണം പൊങ്കാലയിടുവാന്‍. നിലത്ത് അടുപ്പു കൂട്ടി അതില്‍ പുതിയ കലം ഉപയോഗിച്ചു വേണം തീ കത്തിക്കുവാന്‍. പൊങ്കാലയിടുവാന്‍ അടുപ്പില്‍ തീ പകരുന്നതിനു മുന്‍പേ അടുപ്പിനു മുമ്പില്‍ വിളക്കും നിറനാഴിയും വയ്ക്കുന്ന പതിവുമുണ്ട്. പൊങ്കാല അടുപ്പിന് സമീപം ഗണപതിക്ക് ഒരുക്കുകയും ചെയ്യും.
ഉണക്കലരി, നാളികേരം, ശര്‍ക്കര, നെയ്യ് എന്നിവയാണ് പൊങ്കായ്ക്കായി വേണ്ടത്. എന്നാല്‍ അതിനോടൊപ്പം ചെറുപഴം, തേന്‍, പഞ്ചസാര, കല്‍ക്കണ്ടം, ഉണക്കമുന്തിരിങ്ങ, ചെറുപയര്‍, കശുവണ്ടിപ്പരിപ്പ്, എള്ള് എന്നിവയും ഉപയോഗിക്കുന്നവരുണ്ട്.

പൊങ്കാല തിളച്ചു തൂവിയാല്‍

പൊങ്കാല തിളച്ചു തൂവണം എന്നാണ് വിശ്വാസം. ഓരോ ദിശയിലേക്കും തിളച്ചു തൂവുന്നതിന് ഓരോ അര്‍ഥങ്ങളുണ്ട് . കിഴക്കോട്ട് തിളച്ചു തൂവിയാല്‍ ഇഷ്ടകാര്യങ്ങള്‍ ഉടനടി സംഭവിക്കുമെന്നും വടക്കോട്ടാണ് തൂവുന്നതെങ്കില്‍ കാര്യസാധ്യത്തിന് സമയമെടുക്കുമെന്നും പടിഞ്ഞാറോട്ടും തെക്കോട്ടുമായാല്‍ ദുരതം മാറുവാന്‍ ഇനിയും സമയമെടുക്കുമെന്നുമാണ് വിശ്വാസം.
മണ്ടപ്പുറ്റും തിരളിയും പൊങ്കാലയോടൊപ്പം തന്നെ പ്രസിദ്ധമാണ് ഇവിടുത്തെ മണ്ടപ്പുറ്റും തിരളിയും. കാര്യസാധ്യത്തിനായി നടത്തുന്ന തിരളി ദൈവങ്ങളുടെ ഇഷ്ടവഴിപാടാണ്.

പൊങ്കാല വീട്ടിലിടാം

പൊങ്കാല ദിവസം ക്ഷേത്രത്തിലെത്തിച്ചേരുവാന്‍ പറ്റാത്തവര്‍ക്ക് വീട്ടില്‍ പൊങ്കാലയിടുന്നതിന് തടസ്സങ്ങളില്ല.

RAT

attukal aattukal pongala attukalamma Attukal Bhagwati Temple