/kalakaumudi/media/media_files/2025/09/04/ayilyam-pooja-2025-09-04-20-19-14.jpg)
ayilyam pooja
സങ്കടങ്ങളില്‍ നിന്ന് കരകയറണോ? തടസ്സങ്ങള്‍ അതിവേഗം മാറ്റണോ? ഉത്തമ പരിഹാരമാണ് നാഗപൂജ. സമൃദ്ധിക്കും സന്താന ഭാഗ്യത്തിനും നാഗപൂജ ചെയ്യാം. ജീവിതപുരോഗതിക്കും നാഗാരാധന മികച്ച പ്രതിവിധിയാണ്.
മാസംതോറും നാഗസന്നിധിയില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കാം; വഴിപാടുകലള്‍ കഴിപ്പിക്കാം. എല്ലാം മാസവും ആയില്യപൂജ നടത്തിയാല്‍ വേഗത്തില്‍ സങ്കടം മാറിക്കിട്ടും.
രോഗശാന്തിക്കും നാഗാരാധന നടത്താം. തൊഴില്‍ തടസ്സങ്ങള്‍ മാറുന്നതിനും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും എല്ലാം മാസവും ആയില്യപൂജ നടത്താം.
അഷ്ട നാഗമന്ത്രം
ഓം അനന്തമായ നമഃ
ഓം വാസുകയേ നമഃ
ഓം തക്ഷകായ നമഃ
ഓം കാര്‍ക്കോടകായ നമഃ
ഓം ഗുളികായ നമഃ
ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ശംഖപാലായ നമഃ
ഈ 8 മന്ത്രങ്ങള്‍ 12 പ്രാവശ്യം വീതം ആദ്യാവസാനം ചൊല്ലണം. നാഗക്ഷേത്രങ്ങളില്‍ നൂറും പാലും വഴിപാട് നടത്തുന്നതും ഗുണകരം. 12 ആയില്യം നാളില്‍ വ്രതം സ്വീകരിച്ചാല്‍ നാഗശാപം മൂലമുള്ള രോഗദുരിതങ്ങള്‍ക്ക് ശമനമുണ്ടാകും.