ജീവിതത്തിൽ അനുഭവപ്പെടുന്ന കഷ്ടപ്പാടുകളും ശനിദോഷങ്ങളും മാറ്റാൻ ഏറെ ഫലപ്രദമാണ് ശ്രീധർമ്മ ശാസ്താവിന്റെ മൂല മന്ത്ര ജപം. 41 ദിവസം മുടങ്ങാതെ ഗൃഹത്തിൽ വച്ചോ ക്ഷേത്രത്തിൽ വച്ചോ കലിയുഗവരദന്റെ മൂല മന്ത്രം ജപിക്കുന്നത് ശനി ഗ്രഹ സംബന്ധമായ എല്ലാ ദോഷങ്ങളും അകറ്റുന്നു. ദർശനം നടത്തുമ്പോഴും പ്രദക്ഷിണം വാക്കുമ്പോഴും ഈ മന്ത്രം ജപിക്കുന്നത് നല്ലതാണ്. മന്ത്രം ജപിക്കുന്ന അവസരത്തിൽ വെളുത്തതോ കറുത്തതോ ആയ വസ്ത്രങ്ങൾ ധരിക്കാം. സ്ത്രീ പുരുഷ വ്യത്യമില്ലാതെ തന്നെ മന്ത്രം ജപിക്കാം.
അയ്യപ്പ മൂല മന്ത്രം : ഓം ഘ്രൂം നമഃ പാരായ ഗോപ്ത്രേ
ശാസ്താവിന്റെ അഷ്ടോത്തര മന്ത്രം ജപിക്കുന്നതും തടസങ്ങൾ നീക്കുന്നതിനും ഇഷ്ടകാര്യ സിദ്ധിക്കും ഫലം ചെയ്യും.
അയ്യപ്പ ക്ഷേത്രങ്ങളിൽ ശനിയാഴ്ച ഈ പറയുന്ന വഴിപാടുകൾ നടത്തുന്നത് ഫലസിദ്ധി വർധിപ്പിക്കുന്നു.
എള്ളുപായസം : തൊഴിൽ രംഗത്തെ തടസങ്ങൾ മാറുന്നതിന്
നെയ് വിളക്ക് : സമ്പത്തിനും ഐശ്വര്യത്തിനും
നീരാജനം : ഇഷ്ടകാര്യ സിദ്ദി
ഭസ്മാഭിഷേകം : വിദ്യാവിജയത്തിന്
മുല്ലമാല ചാർത്തൽ : പ്രണയ സാഫല്യം, ദാമ്പത്യ ഭദ്രത
താമരമാല ചാർത്തൽ : സുഖ സമൃദ്ധി, ഐശ്വര്യം
നെയ്യഭിഷേകം : പാപമോചനം