/kalakaumudi/media/media_files/2026/01/12/gayatri-mantra-muhurtham-2026-01-12-22-02-08.jpg)
'ഭൂര്‍ഭുവസുവ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യധീമഹി ധീയോ യോന പ്രചോദയാത്'... ഗായത്രീമന്ത്രം ഏറെ പ്രശസ്തവും ഫലസിദ്ധിയുള്ളതുമാണ്. നിത്യേന 2 നേരവും 108 വീതം ഈ മന്ത്രം ജപിച്ചാല്‍ പാപശാന്തിയും മനഃശാന്തിയും ഉണ്ടാകും. മനഃശുദ്ധിക്കും ഈ മന്ത്രം ഗുണകരമാണ്. തെറ്റായ ചിന്തകള്‍ മാറി മനഃശുദ്ധിയുണ്ടാകുന്നതിനും സുകൃതം വര്‍ദ്ധിക്കുന്നതിനും ഗായത്രി ക്ഷിപ്രഫലപ്രദമാണ്.
മനസ് വല്ലാതെ അസ്വസ്ഥമാകുമ്പോള്‍ ശ്രദ്ധയോടെ ഭക്തിയോടെ 12 പ്രാവശ്യം ഗായ ത്രീ മന്ത്രം മനസില്‍ ജപിക്കുക. നല്ല മാറ്റം അറിയാനാകും. മുന്‍കോപം അമിതമായ ദുഃഖാവസ്ഥ എന്നിവ നീങ്ങുന്നതിനും ഗായത്രി 21 പ്രാവശ്യം മനസില്‍ ജപിക്കുക. മനഃശാന്തിയും മനസിന് നല്ല സുഖവും ലഭിക്കും.
ഗായത്രിമന്ത്രം വളരെ അത്ഭു തശക്തിയുള്ളതാണ്. ആത്മീയവികാസത്തിനും പാപശാന്തിക്കും മനഃശാന്തിക്കും എന്ന പോലെ എല്ലാവിധ ഭൗതികസുഖസമൃദ്ധിക്കും ഗായത്രി ഗുണകരമാണ്.
ഉത്തമനായ ഒരു ഗുരുവില്‍ നിന്നും മന്ത്രോപദേശമായി മന്ത്രം സ്വീകരിക്കുന്നത് ഉത്ത മം. നിത്യജപമായോ 12, 21, 40, 64, 100 എന്നിങ്ങനെ യഥാശക്തി ദിനങ്ങളായോ ജപിക്കാം. ജപദിന ങ്ങളില്‍ മത്സ്യമാംസാദികള്‍ ത്യജിക്കുന്നത് നന്ന്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
