/kalakaumudi/media/media_files/2025/11/11/chakkulathu-2025-11-11-15-32-01.jpg)
കൊച്ചി: ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്ര മായ ചക്കുളത്തുകാവിലെവിശ്വപ്രസിദ്ധമായ പൊങ്കാല ഡിസംബര്‍ 04 ന് നടക്കും.
പുലര്‍ച്ചെ 4 ന് നിര്‍മ്മാല്യദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാര്‍ഥനയും തുടര്‍ന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിള ക്കില്‍ നിന്നും ക്ഷേത്ര കാര്യദര്‍ശി മണിക്കൂട്ടന്‍ നമ്പൂതിരി കൊടിവിളക്കിലേക്ക് ദീപം പകരും, തുടര്‍ന്ന് നടപന്തലില്‍ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡന്‍്കും മുഖ്യ കാര്യദര്‍ശിയായ രാധാകൃഷ്ണന്‍ നമ്പൂ തിരി അഗ്‌നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.
ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം & ന്യൂനപക്ഷകാര്യം കേന്ദ്രമന്ത്രി ശ്രീ.ജോര്‍ജ് കൂര്യന്‍ പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതും, തമിഴ്നാട് മുന്‍ മുഖ്യ മന്ത്രി ഒ.പനീര്‍ ശെല്‍വം ഭദ്രദീപ പ്രകാശനം നടത്തും, ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരിയുടെ കാര്‍മ്മിക നേതൃത്വത്തില്‍ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും.
11 ന് 500- ല്‍ അധികം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വൈകിട്ട് 5 ന് കുട്ടനാട് എം.എല്‍ എ തോമസ്സ്. കെ. തോമസ്സിന്റെ അദ്ധ്യക്ഷത യില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി സ്വാഗതം ആശംസിക്കും തുടര്‍ന്ന് സംസ്ഥാന സാംസ്‌കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. മാവേലിക്കര എം.പി. ശ്രീ.കൊടിക്കുന്നില്‍ സുരേഷ് വിശിഷ്ടാതിഥിയാരിക്കും. എടത്വാ സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി റവ.ഫാ.ഫിലിപ്പ് വൈക്കത്തുകാരന്‍, നെടുമ്പ്രം ചീഫ് ഇമാം അമാനുല്ലാഹ് സുഹ്രി എന്നിവര്‍ മുഖ്യസന്ദേശവും, മുഖ്യ കാര്യദര്‍ശി രാധാകൃഷണന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണവും, ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരി മംഗളാരതി സമര്‍പ്പിക്കുകയും വെസ്റ്റ് ബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ.സി.വി ആനന്ദബോസ് ഐ.എ.എസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്‌നി പ്രോജ്വലിപ്പിക്കുന്ന ചടങ്ങുകളും നിര്‍വഹിക്കും.
തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായര്‍, തിരുവല്ല മുന്‍സി പ്പല്‍ ചെയര്‍ പേഴ്‌സണ്‍ അനു ജോര്‍ജ്ജ്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, തലവടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പറുമായ കൊച്ചുമോള്‍ ഉത്തമന്‍, അആഅടട അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. ഡി. വിജയകു മാര്‍ എന്നിവര്‍ പങ്കെടുക്കും.
പൊങ്കാലയുടെ പ്രധാന ചടങ്ങായ കാര്‍ത്തിക സ്തംഭം ഉയര്‍ത്തല്‍ നവംബര്‍ 23 ഞായറാഴ്ച നടക്കും.ക്ഷേത്ര മനേജിങ്ങ് ട്രസ്റ്റി & ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ മണിക്കുട്ടന്‍ നമ്പൂതിരി, ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരി, രഞ്ചിത്ത് ബി നമ്പൂതിരി, മീഡിയ കോഡിനേറ്റര്‍ അജിത്ത് കുമാര്‍ പിഷാരത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
