ജാതകത്തിലുള്ള പല യോഗങ്ങളും അനുഭവിക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം ധർമ്മദൈവത്തിന്റെ പ്രീതിക്കുറവാണ്. കുടുംബ ദേവതയുടെ അനുഗ്രഹം ഉണ്ടെങ്കിൽ മുജ്ജന്മ ദോഷങ്ങളും നിത്യജീവിതത്തിലെ കർമ്മ ദോഷഫലങ്ങളും ശമിക്കും. ഏതൊരു വ്യക്തിക്കും ഏറെ പെട്ടെന്ന് ഫലം നൽകുന്നത് ധർമ്മദൈവങ്ങളാണ്. പരദേവതകളെ വേണ്ടവിധം ആചരിക്കാതെ വേറെ എത്ര വലിയ കർമ്മം നടത്തിയാലും അനുഭവയോഗം ഉണ്ടാകില്ല. അതുപോലെ തന്നെ അനുഭവയോഗത്തിന് തടസമാകുന്നതാണ് ദൃഷ്ടിദോഷം. അതായത് കണ്ണേറ്, അസൂയ, പ്രാക്ക് തുടങ്ങിയവ. ഇത് ബാധിക്കുന്നതിലൂടെ ഭാഗ്യയോഗങ്ങൾ തടസപ്പെടും.
ദൃഷ്ടിദോഷം കാരണമുള്ള ദാമ്പത്യദോഷം തീരുന്നതിന് സുദർശനമന്ത്രം കൊണ്ട് വിഷ്ണു ക്ഷേത്രത്തിൽ 12 വ്യാഴാഴ്ച പുഷ്പാഞ്ജലി നടത്തണം. നിത്യവും സുദർശന മന്ത്രം ജപിക്കണം. ശാസ്താക്ഷേത്രത്തിൽ നീരാജനം തെളിയിക്കുന്നതും ശംഖുപുഷ്പ മാല ചാർത്തുന്നതും ദൃഷ്ടിദോഷ ശാന്തിക്ക് നല്ലതാണ്. നന്നായി പ്രാർത്ഥിച്ചിട്ട് ചുവന്ന പട്ടും ഒരു പിടിനാണയവും കൂടി ഭദ്രകാളി ക്ഷേത്രത്തിൽ സമർപ്പിച്ചാൽ ദൃഷ്ടിദോഷം നീങ്ങി ദാമ്പത്യ ഭദ്രതയുണ്ടാകും. പാർവ്വതീയന്ത്രം ധരിക്കുന്നതും ഉത്തമം.
എല്ലാ സുഖങ്ങളും അനുഭവിച്ച് രാജാവിനെപ്പോലെ കഴിഞ്ഞവർ പെട്ടെന്ന് ഒന്നും ഇല്ലാത്ത അവസ്ഥയിൽ എത്താറുണ്ട്. ഇതിന് കാരണം ദൃഷ്ടിദോഷവും ആകാം. ഇത് ജ്യോതിഷ ചിന്തയിൽ മനസിലാക്കിയാൽ അഘോരഹോമം നടത്തി ശാന്തിയുണ്ടാക്കാം. ഈ ഹോമത്തിന്റെ അത്ഭുതശക്തി കൊണ്ട് ദൃഷ്ടി ദോഷശക്തി നീക്കി ഐശ്വര്യാഭിവൃദ്ധി വീണ്ടെടുക്കാം. ഇവർ നിത്യവും അഘോരമന്ത്രം ജപിക്കുകയും വേണം.
കർമ്മമേഖലയിൽ തിരിച്ചടിയും തടസവും നേരിടുന്നത് മറികടക്കാൻ മഹാഗണപതി യന്ത്രം പൂജിച്ച് ഗൃഹത്തിൽ സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. ക്ഷിപ്രഗണപതി യന്ത്രം ധരിക്കുന്നതും ഫലപ്രദമാണ്. ഉഗ്രനരസിംഹ മന്ത്രം ജപിക്കുന്നതും ദൃഷ്ടിദോഷം നീങ്ങുന്നതിന് ഉത്തമമാണ്. കർമ്മ സംബന്ധമായ ഉന്നതയോഗങ്ങൾ തടസപ്പെട്ട് കാണുന്നവർക്ക് നരസിംഹ മന്ത്രജപം പെട്ടെന്ന് സദ് ഫലം നൽകും.
മഹാസുദര്‍ശന മന്ത്രം
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ
ഗോപീജനവല്ലഭായ
പരായ പരം പുരുഷായ പരമാത്മനേ
പരകര്‍മ്മ മന്ത്ര യന്ത്രൌഷധ
അസ്ത്ര – ശസ്ത്രാണി
സംഹര സംഹര
മൃത്യോര്‍മ്മോചയ മോചയ
ഓം നമോ ഭഗവതേ
മഹാസുദര്‍ശനായ ദീപ്ത്രേ
ജ്വാലാ പരീതായ
സര്‍വ്വദിക് ക്ഷോഭണകരായ
ബ്രഹ്മണേ പരം ജ്യോതിഷേ
ഹും ഫട് സ്വാഹാ
അഘോരമന്ത്രം
ഓം ഹ്രീം സ്ഫുര സ്ഫുര
പ്രസ്ഫുര പ്രസ്ഫുര
ഘോരഘോര തര തനുരൂപ
ചടചട പ്രചട പ്രചട
കഹ കഹ വമ വമ ബന്ധ ബന്ധ
ഘാതയ ഘാതയ ഹും ഫട് സ്വാഹാ