/kalakaumudi/media/media_files/2025/12/01/astro-2025-12-01-12-41-21.jpg)
മേടം (അശ്വതി, ഭരണി, കാർത്തികം)
കുടുംബത്തിൽ സന്തോഷ കരമായ മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തികമായി ആശ്വാസം ലഭിക്കും. ആരോഗ്യത്തിൽ ശ്രദ്ധ ആവശ്യമാണ് പുതിയ കാര്യങ്ങൾക്ക് തുടങ്ങാൻ നല്ല ദിവസമാണ്.
ഇടവം (കാർത്തികം , രോഹിണി, മകയിരം)
തൊഴിൽ രംഗത്ത് പുരോഗതി നേടും.മികച്ച പ്രവ ർത്തനത്തിനുള്ള അംഗീകാരം ലഭിക്കും.കുടുംബത്തിൽ സമാധാനം നിലനിൽക്കും.പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജാഗ്രത വേണം.
മിഥുനം (മകയിരം, തിരുവാതിര, പുണർതം )
പഠനത്തിനും ഗവേഷണത്തിനും അനുകൂലമായ ദിവസമാണ്. ബിസിനസ് മുന്നോട്ടുപോകും. സുഹൃ ത്തുക്കളുമായി ഒത്തുകൂടാൻ ആകും. ഇന്ന് തീരു മാനങ്ങൾ വേഗത്തിൽ എടുക്കാതിരിക്കുക.
കർക്കടകം (പുണർതം, പൂയം, ആയില്യം)
പൊതുവേ ഭാഗ്യമുള്ള ദിവസമാണ് ഇന്ന്. പ്രവർത്തനങ്ങൾക്ക് അനുസൃതമായ ഫലങ്ങൾ ഉണ്ടാകും.കുടുംബ കാര്യങ്ങൾ സന്തോഷകരമാകും. സാമ്പത്തിക നില മെച്ചപ്പെടും.
ചിങ്ങം (മകം, പൂരം, ഉത്രം)
ആത്മവിശ്വാസം ഉയരും. ചില തടസ്സങ്ങൾ വരാൻ ഇടയുണ്ട്. സാമൂഹിക തലത്തിൽ അംഗീകാരം ല ഭിക്കും. ഇന്ന് പുതിയ കാര്യങ്ങൾ ഒന്നും തുടങ്ങാ ൻ ശ്രമിക്കരുത്. രാത്രികാല യാത്ര ഒഴിവാക്കുക.
കന്നി (ഉത്രം, അത്തം, ചിത്തിര )
ദീർഘകാലമായി ആഗ്രഹിക്കുന്ന കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. സാമ്പത്തികമായി നേട്ടം പ്രതീക്ഷിക്കാം. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും.
തുലാം (ചിത്തിര, ചോതി, വിശാഖം)
കുടുംബത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ വരാം. ജോലിയിൽ ജാഗ്രത ആവശ്യമാണ്.അസുഖം വ രാനിടയുണ്ട് വാഗ്ദാനങ്ങളിൽ പാലിക്കാൻ ശ്രമി ക്കണം. എതിരാളികളെ കരുതിയിരിക്കുക.
വൃശ്ചികം (വിശാഖം,അനിഴം, തൃക്കേട്ട)
ഭാഗ്യം അനുഗ്രഹിക്കുന്ന ദിവസമാണിന്ന്. നഷ്ട പ്പെട്ട കാര്യങ്ങൾ തിരികെ കിട്ടും. വരുമാനത്തിൽ വർധനവ് ഉണ്ടാകും. വരുന്ന അവസരങ്ങൾ കൈ വിടാതിരിക്കുക. മനസ്സമാധാനം നിലനിൽക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം )
യാത്രക്ക് അനുകൂലമായ ദിവസമാണ്. ജോലിയി ലെ ബുദ്ധിമുട്ടുകൾ മാറും.സുഹൃത്തുക്കളിൽ നി ന്ന് സഹായം പ്രതീക്ഷിക്കാം..ചിലർക്ക് പുതിയ അ വസരങ്ങൾലഭിക്കും.തർക്കങ്ങൾഒഴിവാക്കുക.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം )
പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സന്തോഷകരമായ ഒരു ചടങ്ങ് നടക്കും.വിദേശ ബന്ധങ്ങൾ വഴി സഹായം ലഭിക്കും.സാമ്പത്തിക നില തൃപ്തികരമാണ്.കൃഷിയിൽ താല്പര്യം കൂടും.
കുംഭം (അവിട്ടം, ചതയം, പൂരുരുട്ടാതി)
സാമ്പത്തികമായി മെച്ചപ്പെട്ട ദിവസമാണ് ഇന്ന്. സാഹിത്യകാരന്മാർക്ക് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. കോടതിയിൽ ജയിക്കാൻ ആകും.
മീനം (പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി)
എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ ഇടയുണ്ട്. പ്രണയിതാക്കൾക്ക് സന്തോഷകരമായ ദിവസമാണ് ഇന്ന്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
