വിദ്യാരംഭം എവിടെ കുറിക്കാം?

ക്ഷേത്രങ്ങളിലെ ദേവി പൂജ കഴിഞ്ഞതിന് ശേഷം ഒട്ടു പാത്രത്തില്‍ അരി നിറച്ച് അരിയില്‍ ഹരിശ്രീ ഗണപതയേ നമഃ എന്ന് എഴുതിക്കുന്നതിലൂടെ വിദ്യാരംഭം കുറിച്ച് കഴിഞ്ഞു. അത് കൂടാതെ സ്വര്‍ണ്ണമോതിരം കൊണ്ട് നാവിലും ഹരിശ്രീ ഗണപതയേ നമഃ എന്ന് എഴുതുന്നു

author-image
Biju
New Update
vidhayarambahm

ഈ വര്‍ഷത്തെ വിജയദശമി ഒക്ടോബര്‍ 2-നാണ്് ആഘോഷിക്കപ്പെടുന്നത്. ഈ വര്‍ഷം നാല് ദിവസമാണ് പൂജവെപ്പിനും പുസ്തകപ്പൂജയ്ക്കുമായി വരുന്നതും. അതിന് കാരണം അസ്തമയത്തില്‍ അഷ്ടമി തിഥി വരുന്ന ദിനം നോക്കിയാണ് പൂജവെപ്പ് നടത്തുന്നത്. അത്്കൊണ്ട് തന്നെ ദശമി തിഥി ഉദയം മുതല്‍ ആറ് നാഴികയെങ്കിലും വരുന്ന ദിവസമാണ് പൂജയെടുപ്പിനും വിദ്യാരംഭത്തിനും തിടുക്കമാവുന്നത്. ഇതിനിടയില്‍ നവമി തിഥി രണ്ട് ദിവസങ്ങളിലായി വരുന്നതിനാല്‍ ദശമി നാലാം ദിവസത്തിലേക്ക് മാറുന്നു.

സെപ്റ്റംബര്‍ 22-നാണ് നവരാത്രിക്ക് തുടക്കമിട്ടത്. എന്നാല്‍ അതനുസരിച്ച് നോക്കുകയാണെങ്കില്‍ പൂജവെപ്പ് നടക്കുന്നത് സെപ്റ്റംബര്‍ 29 തിങ്കളാഴ്ചയാണ്. തിങ്കളാഴ്ച വൈകിട്ട് ക്ഷേത്രം തുറക്കുന്ന സമയം മുതല്‍ പൂജവെപ്പ് നടത്താവുന്നതാണ്. ദുര്‍ഗ്ഗാഷ്ടമി ദിനമായി വരുന്നത് സെപ്റ്റംബര്‍ 3-, മഹാനവമി ഒക്ടോബര്‍ 1-നും പൂജയെടുപ്പ് ഒക്ടോബര്‍ 2 വ്യാഴാഴ്ചയുമാണ് വരുന്നത്.

മുഹൂര്‍ത്തം ഇപ്രകാരം

നോര്‍ത്ത് ഇന്ത്യയില്‍ ഈ ദിനം ദസറ എന്നാണ് അറിയപ്പെടുന്നത്, എന്നാല്‍ നമുക്ക് ഈ ദിനം വിദ്യാരംഭം അല്ലെങ്കില്‍ വിജയ ദശമി ദിനമാണ്. ക്ഷേത്രങ്ങളിലാണ് വിദ്യാരംഭം എന്നുണ്ടെങ്കില്‍ അതിന് പ്രത്യേകം മുഹൂര്‍ത്തം നോക്കേണ്ടതില്ല, എന്നാല്‍ രാവിലെ 9.18 വരെ വിദ്യാരംഭത്തിന് ശുഭമുഹൂര്‍ത്തമാണ്. അതിന് ശേഷം വൃശ്ചികം രാശിയെ പരിഗണിക്കാതെ 11.28 വരെയുള്ള സമയവും വിദ്യാരംഭത്തിന് അനുകൂലമാണ്.

Also Read:

https://www.kalakaumudi.com/astrology/dailt-horoscope-update-10514713

വീടുകളിലും ക്ഷേത്രങ്ങളിലും

ഈ വര്‍ഷത്തെ വിജയദശമി ദിനത്തില്‍ ബുധന് മൗഢ്യം ഉള്ളതിനാല്‍ വിദ്യാരംഭത്തിന് ഏറ്റവും അനുയോജ്യം ക്ഷേത്രങ്ങളിലോ അല്ലെങ്കില്‍ സ്വന്തം വീടുകളിലോ തന്നെയാണ്. ഓഫീസുകളിലും ഓഡിറ്റോറിയത്തിലും വിദ്യാരംഭം നടത്തുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ദിനവും വിളക്ക് കൊളുത്തുന്ന ഇടത്തില്‍ വിദ്യാരംഭം നടത്തുന്നതാണ് ഈ ദിനത്തില്‍ ഏറ്റവും അനുയോജ്യം. വിജയദശമി നാളില്‍ വൈകിട്ട് 5.36 വരെ ബുധന്‍ മൗഢ്യത്തിലാണ് അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ മറ്റ് ഇടങ്ങളില്‍ വിദ്യാരംഭം കുറിയ്ക്കുന്നത് മികച്ച ഫലങ്ങള്‍ നല്‍കുകയില്ല.

കാരണങ്ങള്‍ ഇതെല്ലാം

എന്തുകൊണ്ടാണ് ക്ഷേത്രങ്ങളില്‍ തന്നെ വിദ്യാരംഭം കുറിയ്ക്കണം എന്ന് പറയുന്നതെന്ന് നോക്കാം. കേന്ദ്രഭാവങ്ങളില്‍ ബുധനും ശുക്രനും രണ്ടാം ഭാവത്തില്‍ വ്യാഴവുമാണ് വിജയദശമി ദിനത്തില്‍ വരുന്നത്. അതുകൊണ്ട് തന്നെ ഈ മൂന്ന് ഗ്രഹങ്ങള്‍ക്കും 2025-ല്‍ സാരസ്വത യോഗം ഉണ്ടായിരിക്കുകയില്ല. ഇതുകൊണ്ടാണ് ക്ഷേത്രങ്ങളില്‍ വിദ്യാരംഭം കുറിയ്ക്കണം എന്ന് പറയുന്നത്. പൂജവെപ്പിന്റെ ദിനത്തില്‍ അസ്തമയത്തിലെ അഷ്ടമി തിഥി വളരെ പ്രധാനപ്പെട്ടതാണ്. വിജയ ദശമിയില്‍ രണ്ടര വയസ്സ് പൂര്‍ത്തിയായ ഏത് കുട്ടികള്‍ക്കും വിദ്യാരംഭം കുറിയ്ക്കാവുന്നതാണ്.

വിദ്യാരംഭം എപ്രകാരം

ക്ഷേത്രങ്ങളിലെ ദേവി പൂജ കഴിഞ്ഞതിന് ശേഷം ഒട്ടു പാത്രത്തില്‍ അരി നിറച്ച് അരിയില്‍ ഹരിശ്രീ ഗണപതയേ നമഃ എന്ന് എഴുതിക്കുന്നതിലൂടെ വിദ്യാരംഭം കുറിച്ച് കഴിഞ്ഞു. അത് കൂടാതെ സ്വര്‍ണ്ണമോതിരം കൊണ്ട് നാവിലും ഹരിശ്രീ ഗണപതയേ നമഃ എന്ന് എഴുതുന്നു. ഇവിടെ ശ്രദ്ധിക്കേണ്ടത് കുഞ്ഞിന്റെ നക്ഷത്രക്കൂറിന്റെ ആറിലോ എട്ടിലോ കൂറ് വരുന്ന നക്ഷത്രക്കാരെക്കൊണ്ട് ഒരിക്കലും വിദ്യാരംഭം നടത്തരുത്. അത് ദോഷങ്ങള്‍ നല്‍കുന്നു. പൊതുവേ സരസ്വതീ കടാക്ഷമുള്ള ആചാര്യന്‍, ശ്രീവിദ്യാ ഉപാസകന്‍, ഗുരുതുല്യന്‍, പിതാവ്, പിതാമഹന്‍, അമ്മാവന്‍ എന്നിവരാണ് വിദ്യാരംഭത്തിന് അനുയോജ്യരായവര്‍.