/kalakaumudi/media/media_files/2025/10/06/horo-6-2025-10-06-09-27-30.jpg)
മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 21)
വ്യക്തിജീവിതത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും. ഏറ്റവും അടുപ്പമുള്ളവരുമായി ഇടപഴകുമ്പോള്‍ ബുദ്ധിമുട്ടുകള്‍ നേരിടാം. തൊഴിലിടത്തില്‍ പുതിയ കരാറുകളില്‍ ഏര്‍പ്പെടും. പുതിയ സംരഭങ്ങളെപ്പറ്റിയുള്ള അന്വേഷണം വ്യാപിപ്പിക്കും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും.
ഇടവം രാശി (ഏപ്രില്‍ 21 - മെയ് 21)
എല്ലാ കാര്യങ്ങളെയും വൈകാരികമായി സമീപിക്കും. തൊഴിലിടത്തില്‍ പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കും. കുടുംബജീവിതത്തില്‍ വാക്കുതര്‍ക്കങ്ങള്‍ ഉടലെടുക്കും. സാമ്പത്തിക നഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. രാത്രിയില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ക്ക് യോഗമുണ്ട്.
മിഥുനം രാശി (മെയ് 22 - ജൂണ്‍ 21)
ആരോഗ്യകാര്യങ്ങളില്‍ കുടുതല്‍ ശ്രദ്ധ പുലര്‍ത്തും. ജീവിതപങ്കാളിയുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കും. കടം ബാധ്യതകള്‍ തീര്‍ക്കും. തൊഴിലിടത്തില്‍ കുടുതല്‍ സമയം ചെലവഴിക്കേണ്ടി വരും. പുതിയ സൗഹൃദങ്ങള്‍ ഉടലെടുക്കും. വളര്‍ത്ത് മൃഗങ്ങളുടെ പരിചരണത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കും.
കര്‍ക്കടകം രാശി (ജൂണ്‍ 22 - ജൂലൈ 23)
കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ആദ്യം എതിര്‍ക്കുമെങ്കിലും പീന്നിട് അതിനെ അംഗീകരിക്കാന്‍ തയ്യാറാകും. പലകാര്യങ്ങളിലും തെറ്റിദ്ധാരണ ഉടലെടുക്കുമെങ്കിലും അവ പിന്നീട് പരിഹരിക്കും. ജീവിതപങ്കാളിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടും. സാമ്പത്തിക നേട്ടത്തിന് യോഗമുണ്ട്.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കും. നിര്‍ണായക തിരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് പലവട്ടം ആലോചിക്കണം. ഏറ്റെടുത്ത ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തൊഴിലിടത്തില്‍ കുടുതല്‍ സമയം ചെലവഴിക്കേണ്ടി വരും. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുള്ളതിനാല്‍ പണം ശ്രദ്ധിച്ച് ഉപയോഗിക്കണം. ദൂരയാത്രകള്‍ക്ക് യോഗമുണ്ട്.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്തംബര്‍ 23)
മാതാപിതാക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. പ്രവചനാതീതമായ സംഭവങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. കുടുംബബന്ധങ്ങള്‍ക്ക് കുടുതല്‍ പരിഗണന നല്‍കും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടാനും സൗഹൃദം പുതുക്കാനും സാധ്യതയുണ്ട്. കടം കൊടുത്ത പണം തിരികെ ലഭിക്കും.
തുലാം രാശി (സെപ്റ്റംബര്‍ 24 - ഒക്ടോബര്‍ 23)
സുഹൃത്തുക്കളുടെ ആവശ്യങ്ങള്‍ക്കായി യാത്രകള്‍ ചെയ്യാന്‍ ഇടയുണ്ട്. വിമര്‍ശനങ്ങള്‍ നേരിട്ടാലും നിലപാടുകളില്‍ മാറ്റം വരുത്തില്ല. സാമൂഹിക സേവനങ്ങള്‍ക്ക് കുടുതല്‍ ശ്രദ്ധ നല്‍കും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് കുടുതല്‍ ശ്രദ്ധ പുലര്‍ത്തും. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും.
വൃശ്ചികം രാശി (ഒക്ടോബര്‍ 24 - നവംബര്‍ 22)
ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കും. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. ജീവിതപങ്കാളിയുടെ പല പ്രവൃത്തികളിലും നീരസം അനുഭവപ്പെടുമെങ്കിലും പ്രകടിപ്പിക്കില്ല. ആരോഗ്യകാര്യങ്ങളില്‍ കുടുതല്‍ ശ്രദ്ധപുലര്‍ത്തണം. കടം കൊടുത്ത പണം തിരികെ ലഭിക്കും.
ധനു രാശി (നവം. 23 - ഡിസംബര്‍ 22)
സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും. വായ്പകള്‍ ലഭിക്കാന്‍ ഇടയുണ്ട്. പുതിയ ബിസിനസ് സംരഭങ്ങള്‍ തുടങ്ങാനുള്ള പ്രവൃത്തികള്‍ വേഗത്തിലാക്കും. തൊഴിലിടത്തില്‍ സഹപ്രവൃത്തകരുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് ചെയ്യും. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും വര്‍ധിക്കും.
മകരം രാശി (ഡിസം. 23 - ജനുവരി 20)
ബന്ധങ്ങള്‍ക്ക് കുടുതല്‍ പ്രാധാന്യം നല്‍കും. ജോലിസ്ഥലത്തെ അധ്വാനത്തിന് തക്കതായ അംഗീകാരം ലഭിക്കും. പരീക്ഷ, അഭിമുഖം എന്നിവയില്‍ വിജയം കൈവരിക്കും. ഭക്ഷണകാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
ഭക്ഷണകാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരും. ആത്മീയകാര്യങ്ങള്‍ക്ക് കുടുതല്‍ ശ്രദ്ധ നല്‍കും. മുന്‍കോപം നിയന്ത്രിക്കണം. പുതിയ ഉത്തരവാദിത്വങ്ങള്‍ തൊഴിലിടത്തില്‍ ഏറ്റെടുക്കും. ജീവിത പങ്കാളിയുടെ ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കും. സാമ്പത്തിക നേട്ടമുണ്ടാകും.
മീനം (ഫെബ്രുവരി 20 - മാര്‍ച്ച് 20)
സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാകും. ബന്ധുക്കളുടെ ആവശ്യത്തിനായി ദൂരയാത്രകള്‍ ചെയ്യേണ്ടി വരും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ക്ക് യോഗമുണ്ട്. ബന്ധുക്കളുടെ ഉപദേശങ്ങള്‍ സ്വീകരിക്കും. ജോലിസ്ഥലത്ത് സമ്മര്‍ദ്ദം വര്‍ധിക്കും. മുന്‍കോപം നിയന്ത്രിക്കണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
