/kalakaumudi/media/media_files/2025/12/20/horo-7-2025-12-20-07-41-22.jpg)
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യപരാജയം, മനഃപ്രയാസം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, യാത്രാതടസ്സം, ഉദരവൈഷമ്യം ഇവ കാണുന്നു. ചില കാര്യങ്ങള്‍ ഭാഗികമായി ശരിയാവാം.
ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യതടസ്സം, ഇച്ഛാഭംഗം, കലഹം, മനഃപ്രയാസം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ദ്രവ്യലാഭം, സല്‍ക്കാരയോഗം, സുഹൃദ്‌സമാഗമം ഇവ കാണുന്നു. ഉല്ലാസ യാത്രകള്‍ക്കു സാധ്യത.
കര്‍ക്കടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം): കാര്യവിജയം, സന്തോഷം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യപരാജയം, നഷ്ടം, അപകടഭീതി, അഭിമാനക്ഷതം, ശത്രുശല്യം, ശരീരക്ഷതം, ധനനഷ്ടം, യാത്രാപരാജയം ഇവ കാണുന്നു. വായ്പാശ്രമങ്ങള്‍ പരാജയപ്പെടാം.
കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യതടസ്സം, കലഹം, ഇച്ഛാഭംഗം, സ്വസ്ഥതക്കുറവ്, അഭിപ്രായവ്യത്യാസം ഇവ കാണുന്നു. സുഹൃത്തുക്കള്‍ അകലാം.
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, സല്‍ക്കാരയോഗം, സുഹൃദ്‌സമാഗമം ഇവ കാണുന്നു. ഉല്ലാസ യാത്രകള്‍ക്കു സാധ്യത.
വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവര്‍ക്ക്):കാര്യതടസ്സം, മനഃപ്രയാസം, ശത്രുശല്യം, ശരീരക്ഷതം, അഭിമാനക്ഷതം, അപകടഭീതി ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകള്‍ സൂക്ഷിക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യവിജയം, നേട്ടം, ശത്രുക്ഷയം, സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യപരാജയം, ഇച്ഛാഭംഗം, അലച്ചില്‍, ചെലവ്, ധനതടസ്സം, യാത്രാപരാജയം ഇവ കാണുന്നു. കൂടിക്കാഴ്ചകള്‍ പരാജയപ്പെടാം.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യവിജയം, ധനയോഗം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, ഉത്സാഹം, പ്രവര്‍ത്തനവിജയം ഇവ കാണുന്നു. ചര്‍ച്ചകള്‍ ഫലവത്താവാം.
മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യവിജയം, ശത്രുക്ഷയം, മത്സരവിജയം, അംഗീകാരം, അനുകൂലസ്ഥലംമാറ്റ യോഗം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങള്‍ വിജയിക്കാം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
