ഇന്ന് (24-12-2025) മേടം രാശിക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം

പഴയതെറ്റുകള്‍ തിരുത്താന്‍ അവസരം ഉണ്ടാകും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ സംരഭങ്ങള്‍ക്കായി ദൂരയാത്രകള്‍ ചെയ്യേണ്ടി വരും. ജീവിതപങ്കാളിയുമായി ആശയപരമായി ഭിന്നതകള്‍ ഉടലെടുക്കും.

author-image
Biju
New Update
horo 7

മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 20)

വൈകാരികമായി എല്ലാ കാര്യങ്ങളെയും സമീപിക്കും. പുതിയ സംരഭങ്ങളെപ്പറ്റി ആലോചിക്കും. ബന്ധുക്കളില്‍ നിന്ന് സാമ്പത്തിക ഗുണങ്ങള്‍ ഉണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ കുടുതല്‍ ശ്രദ്ധപുലര്‍ത്തണം. തൊഴിലിടത്തില്‍ കുടുതല്‍ സമയം ചെലവഴിക്കേണ്ടി വരും. 

ഇടവം രാശി (ഏപ്രില്‍ 21 - മെയ് 21)

തൊഴിലിടത്തില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും. സുഹൃത്തുക്കള്‍ വഞ്ചിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവരുമായുള്ള ഇടപെടല്‍ ശ്രദ്ധയോടെ വേണം. മാനസിക ക്ലേശം വര്‍ധിക്കും.

മിഥുനം (മെയ് 22 - ജൂണ്‍ 21)

കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പണനഷ്ടം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധയോടെ മാത്രം നടത്തുക. പുതിയ സൗഹൃദങ്ങള്‍ ഉടലെടുക്കും. ദൂരയാത്ര, അലച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. 

കര്‍ക്കടകം രാശി (ജൂണ്‍ 22 - ജൂലൈ 23)

പഴയ ഓര്‍മകള്‍ വിട്ടൊഴിയാതെ പിന്തുടരും. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും. സാമ്പത്തിക നേട്ടത്തിന് യോഗമുണ്ട്. ജീവിതപങ്കാളിയുടെ ഇടപെടല്‍ ആശ്വാസം പകരും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കും. 

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)

എല്ലാ കാര്യങ്ങളെയും സത്യസന്ധതയോടെ മാത്രം സമീപിക്കുക. പുതിയ തൊഴില്‍മേഖലയ്ക്കായുള്ള അന്വേഷണം തുടരും. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കും. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. 

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബര്‍ 23)

തൊഴിലിടത്തില്‍ സഹപ്രവര്‍ത്തകരുടെ ഉത്തരവാദിത്വങ്ങള്‍ ചെയ്തുതീര്‍ക്കും. പഴയകാല സുഹൃത്തുക്കളെ കാണാനും സൗഹൃദം പുതുക്കാനും യോഗമുണ്ട്. ജീവിതപങ്കാളിയില്‍ വഴി നേട്ടങ്ങളുണ്ടാകും. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. 

തുലാം രാശി (സെപ്റ്റംബര്‍ 24 - ഒക്ടോബര്‍ 23)

ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് സഹായങ്ങള്‍ ഉണ്ടാകും. തൊഴിലിടത്തില്‍ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കും. സാമൂഹിക പ്രവൃത്തികളില്‍ കുടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും. ഭക്ഷണകാര്യത്തില്‍ ക്രമീകരണം കൊണ്ടുവരും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24 - നവംബര്‍ 22)

പഴയതെറ്റുകള്‍ തിരുത്താന്‍ അവസരം ഉണ്ടാകും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ സംരഭങ്ങള്‍ക്കായി ദൂരയാത്രകള്‍ ചെയ്യേണ്ടി വരും. ജീവിതപങ്കാളിയുമായി ആശയപരമായി ഭിന്നതകള്‍ ഉടലെടുക്കും.

ധനു രാശി (നവംബര്‍ 23 - ഡിസംബര്‍ 22)

ധനനഷ്ടത്തിന് യോഗമുള്ളതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധയോടെ നടത്തുക. പുതിയ സൗഹൃദങ്ങള്‍ ഉടലെടുക്കും. ബന്ധുക്കളുടെ ആവശ്യങ്ങള്‍ക്കായി ദൂരയാത്രകള്‍ ചെയ്യേണ്ടി വരും. ആരോഗ്യകാര്യങ്ങളില്‍ കുടുതല്‍ ശ്രദ്ധ പുലര്‍ത്തണം.

മകരം രാശി (ഡിസംബര്‍ 23 - ജനുവരി 20)

ജീവിതപങ്കാളിയുമായി ദൂരയാത്രകള്‍ നടത്തും. തൊഴിലിടത്തില്‍ മാനസിക സംഘര്‍ഷം വര്‍ധിക്കും. സുഹൃത്തുക്കള്‍ക്ക് ഇടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കും. പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. 

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)

പുതിയ സംരഭങ്ങള്‍ തുടങ്ങും. ജീവിതപങ്കാളിയുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കും. അഭിമുഖം, പരീക്ഷ എന്നിവയില്‍ വിജയം കൈവരിക്കും. വാഹനം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണം. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും. 

മീനം (ഫെബ്രുവരി 20 - മാര്‍ച്ച് 20)

വരും ദിവസങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ നിങ്ങളുടെ പ്രണയ ജീവിതത്തിലും ശക്തമായ സ്വാധീനം ചെലുത്തും. തൊഴിലിടത്തില്‍ നിന്ന് അംഗീകാരങ്ങള്‍ ഉണ്ടാകും. ദൂരയാത്രകള്‍ക്ക് യോഗമുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും ചെലവ് വര്‍ധിക്കും.