ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ഇവര്‍ക്ക്!

ചൊവ്വ രാശിചക്രത്തെ ഒന്നരവര്‍ഷം കൊണ്ട് ഒരുവട്ടം ചുറ്റി വരും. ശരാശരി ഒരുരാശിയില്‍ ഒന്നരമാസം സഞ്ചരിക്കും. 2026 ജനുവരി 15 മുതല്‍ ഫെബ്രുവരി 23 വരെ (1201 മകരം 1 മുതല്‍ കുംഭം 11 വരെ) ചൊവ്വ മകരം രാശിയിലൂടെ കടന്നുപോവുകയാണ്.

author-image
Biju
New Update
mars 2

എന്ന് പാശ്ചാത്യര്‍ വിളിക്കുന്ന ചൊവ്വയെ ഭൂമിപുത്രനായി ഭാരതീയര്‍ വിശേഷിപ്പിക്കുന്നു.  ഗ്രഹനിലയില്‍ ചൊവ്വയെ 'കു' എന്ന അക്ഷരം ഉപയോഗിച്ചാണ് കുറിക്കുന്നത്. 'കുജന്‍' എന്ന പേരിന്റെ ചുരുക്കമാണത്. 'കു' എന്ന അക്ഷരം ഭൂമിയെയും, 'ജന്‍' എന്നത് ജനിച്ചവന്‍ എന്നതിനെയും സൂചിപ്പിക്കുന്നു. ആകയാല്‍ കുജന്‍ എന്ന പേരിന് ഭൂമിയുടെ പുത്രന്‍ എന്ന് അര്‍ത്ഥം സിദ്ധിക്കും. മാഹേയന്‍, ഭൗമന്‍ എന്നിവ ചൊവ്വയ്ക്ക് അങ്ങനെയുണ്ടായ പേരുകളാണ്. മംഗളന്‍, അംഗാരകന്‍, വക്രന്‍ ആരന്‍, രക്തന്‍ എന്നിവ മറ്റു പര്യായങ്ങളും.

ചൊവ്വ രാശിചക്രത്തെ ഒന്നരവര്‍ഷം കൊണ്ട് ഒരുവട്ടം ചുറ്റി വരും. ശരാശരി ഒരുരാശിയില്‍ ഒന്നരമാസം സഞ്ചരിക്കും. 2026 ജനുവരി 15 മുതല്‍ ഫെബ്രുവരി 23 വരെ (1201 മകരം 1 മുതല്‍ കുംഭം 11 വരെ) ചൊവ്വ മകരം രാശിയിലൂടെ കടന്നുപോവുകയാണ്. മകരം രാശി (Capricorn) ചൊവ്വയുടെ ഉച്ചക്ഷേത്രം/ ഉച്ചരാശി (Exalted House) ആകുന്നു. 

ഉച്ചരാശിയില്‍ സഞ്ചരിക്കുന്ന ഗ്രഹം ഏറ്റവും ബലശാലിയായിരിക്കും. അനുകൂല രാശികളില്‍ ജനിച്ചവര്‍ക്ക് സമുന്നത ഫലം നല്‍കും. ജീവിതം ആരോഹണപാതയിലാവും. നേട്ടങ്ങള്‍ സുലഭമായി കൈവരുന്നതാണ്. എന്നാല്‍  ഇപ്പോള്‍, കഴിഞ്ഞ നവംബര്‍ മുതല്‍ വരുന്ന മാര്‍ച്ച് അവസാനം വരെ ചൊവ്വയ്ക്ക് സൂര്യനുമായി സാമീപ്യവും സമ്പര്‍ക്കവും വരുന്നതിനാല്‍ മൗഢ്യാവസ്ഥ (Combustion) ഉണ്ട്. അതൊരുപക്ഷെ ചൊവ്വയുടെ ഉച്ചഫലത്തിന്റെ പെരുമയും പകിട്ടും കുറച്ചേക്കാം.

മേടക്കൂറ് മുതല്‍ കര്‍ക്കടകക്കൂറുവരെയുള്ളവയില്‍ ഉള്‍പ്പെടുന്ന അശ്വതി മുതല്‍ ആയില്യം വരെയുള്ള നാളുകളില്‍ ജനിച്ചവര്‍ക്ക് ചൊവ്വയുടെ ഉച്ചഫലം എന്തായിരിക്കുമെന്ന് ഇവിടെ പരിശോധിക്കുന്നു.

മേടക്കൂറിന് (അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാം പാദം)

മേടക്കൂറിന്റെ അധിപഗ്രഹമാണ് ചൊവ്വ. അതിനാല്‍ ചൊവ്വയുടെ ഉച്ചസ്ഥിതി മേടക്കൂറുകാരുടെ മാനസികാവസ്ഥയെ ഉന്നമിപ്പിക്കുന്നതാണ്. പത്താം ഭാവത്തിലാണ് കുജസ്ഥിതി എന്നതിനാല്‍ തൊഴിലില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. ആത്മവിശ്വാസം ഉയരുന്നതാണ്. സമൂഹത്തിന്റെ സ്വീകാര്യത പ്രതീക്ഷിക്കാം.  മത്സരാധിഷ്ഠിത കരാറുകള്‍ കൈവരുന്നതാണ്. ഉദ്യോഗം തേടുന്നവര്‍ക്ക് അര്‍ഹതയ്‌ക്കൊത്ത ജോലി കിട്ടാനുള്ള സാധ്യത വളരെക്കൂടുതലാണ്. രാഷ്ട്രീയ മത്സരങ്ങളില്‍ അനായസമായി വിജയിക്കും. ഉപജാപങ്ങളെ മുന്‍കൂട്ടി പ്രതിരോധിക്കും.  ബിസിനസ്സില്‍ കരുതലോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ വേണ്ടതുണ്ട്. പാര്‍ട്ണര്‍മാരെ ചേര്‍ക്കുമ്പോള്‍ ശ്രദ്ധവേണം.  കുടുംബ ബന്ധങ്ങളില്‍ സംഘര്‍ഷം വരാതിരിക്കാന്‍ ആത്മസംയമനം അനിവാര്യമാണ്. ധനസ്ഥിതി മോശമാവില്ല.

ചൊവ്വ ഉച്ചനാകുന്നത് ഒമ്പതാം ഭാവത്തിലാകയാല്‍ ചില അനുകൂലതകള്‍ ഭവിക്കാം. എന്നാല്‍ ദോഷവശങ്ങളുമുണ്ട്.  സ്വന്തം കഴിവുകൊണ്ടല്ലാതെ, ഭാഗ്യം കൊണ്ട് നേട്ടങ്ങള്‍ വന്നെത്തും. പദവികള്‍  നേടുന്നതാണ്. മത്സരങ്ങളില്‍ എതിരാളികളെ നിഷ്പ്രഭരാക്കി വിജയിക്കുവാനാവും. പിതാവിനും സ്ഥാനമാനങ്ങള്‍ക്ക് അര്‍ഹത കാണുന്നു. ഉദ്യോഗക്കയറ്റം ഭവിക്കും. പലകാര്യങ്ങള്‍ക്കും തിടുക്കം കാട്ടുന്നത് ഗുണമായേക്കില്ല. ഏകോപനത്തില്‍ വീഴ്ചവരുന്നതാണ്. സ്വതസ്സിദ്ധമായ കഴിവുകള്‍ പ്രയോജനപ്പെടുത്തും. പൂര്‍വ്വിക സ്വത്ത് സംബന്ധിച്ച വ്യവഹാരങ്ങള്‍ നീളുന്നതായിരിക്കും. തീര്‍ത്ഥാടനത്തിന് സന്ദര്‍ഭം ലഭിക്കും. സാമ്പത്തികമായി സമ്മിശ്രമായ കാലമാണ്. സഹോദരനെ സഹായിക്കും. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഏറെ ക്ലേശിക്കും. ഉറക്കം കുറയുന്നതാണ്.

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1,2,3 പാദങ്ങള്‍)

ചൊവ്വ അഷ്ടമത്തിലാണ് ഉച്ചസ്ഥനാവുന്നത്. അഷ്ടമത്തെ അനിഷ്ടഭാവങ്ങളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ദോഷങ്ങളും കൂടി നേട്ടങ്ങള്‍ക്കൊപ്പം അനുഭവിക്കേണ്ടിവരുന്നതാണ്. മൃഗഭയം ഉണ്ടാവാം. ചോരശല്യം വരാം. വസ്തുവിന്റെ ക്രിയവിക്രയത്തില്‍ തടസ്സം നേരിടും. സാമ്പത്തിക വ്യയം കൂടുന്നതാണ്. ആഢംബരച്ചെലവുകള്‍ കുറയ്ക്കണം.  സഹോദരരുമായി പിണങ്ങാം. രോഗികള്‍ക്ക് ആശ്വസിക്കുവാനാവും. സഹപ്രവര്‍ത്തകരുമായി ഭിന്നതകള്‍ ഉടലെടുക്കുന്നതാണ്. കെട്ടിടം പണിയില്‍ നിയമ പ്രശ്‌നങ്ങള്‍ വരാം. കടബാധ്യതകള്‍ കൂടാതിരിക്കാന്‍ ജാഗ്രത വേണം.  പണയം വെച്ച സ്വര്‍ണാഭരണങ്ങളില്‍ നിന്നും കൂടുതലായി പണം ലഭിക്കുന്നതാണ്.

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1,2,3 പാദങ്ങള്‍)

ചൊവ്വ അഷ്ടമത്തിലാണ് ഉച്ചസ്ഥനാവുന്നത്. അഷ്ടമത്തെ അനിഷ്ടഭാവങ്ങളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ദോഷങ്ങളും കൂടി നേട്ടങ്ങള്‍ക്കൊപ്പം അനുഭവിക്കേണ്ടിവരുന്നതാണ്. മൃഗഭയം ഉണ്ടാവാം. ചോരശല്യം വരാം. വസ്തുവിന്റെ ക്രിയവിക്രയത്തില്‍ തടസ്സം നേരിടും. സാമ്പത്തിക വ്യയം കൂടുന്നതാണ്. ആഢംബരച്ചെലവുകള്‍ കുറയ്ക്കണം.  സഹോദരരുമായി പിണങ്ങാം. രോഗികള്‍ക്ക് ആശ്വസിക്കുവാനാവും. സഹപ്രവര്‍ത്തകരുമായി ഭിന്നതകള്‍ ഉടലെടുക്കുന്നതാണ്. കെട്ടിടം പണിയില്‍ നിയമ പ്രശ്‌നങ്ങള്‍ വരാം. കടബാധ്യതകള്‍ കൂടാതിരിക്കാന്‍ ജാഗ്രത വേണം.  പണയം വെച്ച സ്വര്‍ണാഭരണങ്ങളില്‍ നിന്നും കൂടുതലായി പണം ലഭിക്കുന്നതാണ്. ദാമ്പത്യത്തില്‍ സൈ്വരം അനുഭവിക്കും.

കര്‍ക്കടകക്കൂറിന് (പുണര്‍തം നാലാം പാദം, പൂയം, ആയില്യം)

കര്‍ക്കടകക്കൂറുകാര്‍ക്ക് ചൊവ്വ ഉച്ചസ്ഥിതി പ്രാപിച്ചിരിക്കുന്നത് ഏഴാമെടത്തിലാണ്. അതിനാല്‍ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ വരും. ചെറിയ കാര്യങ്ങള്‍ പിണക്കത്തിലേക്ക് നയിക്കാം. കൂട്ടുകച്ചവടത്തില്‍ നിന്നും പിന്മാറാനിടയുണ്ട്. ഔദ്യോഗികമായി വേറെ ദിക്കുകളില്‍ താമസിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് സ്ഥലംമാറ്റം വൈകുന്നതാണ്. പുതിയ കാര്യങ്ങള്‍ പഠിക്കാനാവും. സ്വകാര്യ സ്ഥാപനത്തില്‍ സ്വതന്ത്ര ചുമതല ലഭിക്കും. വിദേശത്ത് ഉപരിപഠനത്തിനുള്ള അനുമതി കിട്ടിയേക്കും. ഭവന നിര്‍മ്മാണത്തിലെ തടസ്സം നീങ്ങുന്നതാണ്. വാഹനത്തിന്റെ അറ്റകുറ്റപ്പണിക്ക് ചെലവേറും. പ്രണയികള്‍ക്കിടയില്‍ ego അധികരിക്കും. സ്വന്തം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുക എളുപ്പമായേക്കില്ല.