ഇന്ന് (13-01-2025) നിങ്ങള്‍ക്ക് എങ്ങനെ

പ്രതിസന്ധികളെ ശാന്തതയോടെ നേരിടും. തൊഴിലിടത്തില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. സഹപ്രവര്‍ത്തകരെ സാമ്പത്തികമായി സഹായിക്കും. അലച്ചില്‍ വര്‍ധിക്കും. ജീവിതപങ്കാളിയുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കും. പഴയകാല സുഹൃത്തുക്കളെ വീണ്ടും കാണാന്‍ യോഗമുണ്ട്.

author-image
Biju
New Update
horo 7

മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 20)

കച്ചവടത്തില്‍ കുടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ സൗഹൃദ ബന്ധങ്ങള്‍ സ്ഥാപിക്കും. ബന്ധുക്കളുടെ ആവശ്യങ്ങള്‍ക്കായി ദൂര യാത്ര നടത്തേണ്ടതായി വരും. കുടുബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും.ആരോഗ്യകാര്യങ്ങളില്‍ കുടുതല്‍ ശ്രദ്ധ പുലര്‍ത്തും. മുന്‍കോപം നിയന്ത്രിക്കണം.

ഇടവം രാശി (ഏപ്രില്‍ 21 - മെയ് 21)

ജീവിത പങ്കാളിയുമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ബന്ധുക്കളുടെ ആവശ്യങ്ങള്‍ക്കായി ദൂരയാത്ര ചെയ്യേണ്ടതായി വരും. അലച്ചില്‍ വര്‍ധിക്കും. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും. ജോലി സ്ഥലത്ത് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ലഭിക്കും.

മിഥുനം രാശി (മെയ് 22 - ജൂണ്‍ 21)

പുതിയ സൗഹൃദങ്ങള്‍ ഉടലെടുക്കും. തൊഴിലിടത്തില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. വാതുവെപ്പില്‍ ധനനഷ്ടത്തിന് സാധ്യയുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കുടുതല്‍ ശ്രദ്ധ പുലര്‍ത്തും. ബിസിനസ് സംരഭങ്ങള്‍ ആരംഭിക്കാന്‍ പറ്റിയ സമയമല്ല. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കും. 

കര്‍ക്കടകം രാശി (ജൂണ്‍ 22 - ജൂലൈ 23)

മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും. സുഹൃത്തുക്കളില്‍ നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കും. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും. മാതാപിതാക്കളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. സഹപ്രവര്‍ത്തകര്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുക്കും. ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ചെലവഴിക്കും. 

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)

പ്രതിസന്ധികളെ ശാന്തതയോടെ നേരിടും. തൊഴിലിടത്തില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. സഹപ്രവര്‍ത്തകരെ സാമ്പത്തികമായി സഹായിക്കും. അലച്ചില്‍ വര്‍ധിക്കും. ജീവിതപങ്കാളിയുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കും. പഴയകാല സുഹൃത്തുക്കളെ വീണ്ടും കാണാന്‍ യോഗമുണ്ട്. 

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്തംബര്‍ 23)

ജീവിതപങ്കാളിയുടെ ഉപദേശങ്ങള്‍ സ്വീകരിക്കും. തൊഴിലിടത്തില്‍ സഹപ്രവര്‍ത്തകരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടും. ബന്ധുക്കളുടെ ആവശ്യങ്ങള്‍ക്കായി ദൂരയാത്രകള്‍ ചെയ്യും. പുതിയ സൗഹൃദങ്ങള്‍ സ്ഥാപിക്കും. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും. കടം കൊടുത്ത പണം തിരിച്ചുകിട്ടാന്‍ സാധ്യതയുണ്ട്. 

തുലാം രാശി (സെപ്റ്റംബര്‍ 24 - ഒക്ടോബര്‍ 23)

സാമ്പത്തിക തട്ടിപ്പുകള്‍ക്ക് സാധ്യതയുള്ളതിനാല്‍ പണം ശ്രദ്ധിച്ച് ഉപയോഗിക്കുക. തൊഴിലിടത്തില്‍ അംഗീകാരങ്ങള്‍ ലഭിക്കും. ജീവിതപങ്കാളിയുമായി അഭിപ്രായഭിന്നത വര്‍ധിക്കും. ആരോഗ്യകാര്യങ്ങളില്‍ കുടുതല്‍ ശ്രദ്ധ പുലര്‍ത്തും. സുഹൃത്തുക്കള്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുക്കും. 

വൃശ്ചികം രാശി (ഒക്ടോബര്‍ 24 - നവംബര്‍ 22)

അനാവശ്യ ആധികള്‍ വര്‍ധിക്കും. എന്ത് പ്രവൃത്തിയിലും പൂര്‍ണ്ണ തൃപ്തി അനുഭവപ്പെടില്ല. മുന്‍കോപം നിയന്ത്രിക്കണം. തൊഴിലിടത്തില്‍ കുടുതല്‍ സമയം ചെലവഴിക്കും. ജീവിതപങ്കാളിയുടെ വാക്കുകള്‍ക്ക് ശ്രദ്ധ നല്‍കും. കടം കൊടുത്ത പണം തിരികെ ലഭിക്കാന്‍ യോഗമുണ്ട്. പുതിയ കരാറില്‍ ഏര്‍പ്പെടും. 

ധനു രാശി (നവംബര്‍ 23 - ഡിസംബര്‍ 22)

തൊഴിലിടത്തില്‍ സഹപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ നിറവേറ്റും. പരീക്ഷകളില്‍ വിജയം ഉണ്ടാകും. അനാവശ്യ ചെലവുകള്‍ വര്‍ധിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വാഹനം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണം. അലച്ചിലുകള്‍ വര്‍ധിക്കും.

മകരം രാശി (ഡിസംബര്‍ 23 - ജനുവരി 20)

വിട്ടുവീഴ്ച മനോഭാവം വര്‍ധിക്കും. പുതിയ സംരഭങ്ങള്‍ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കും. അപ്രതീക്ഷിത ധനയോഗത്തിന് സാധ്യതയുണ്ട്്. കുടുംബ ജീവിതത്തില്‍ സ്വസ്ഥത കുറയും. സുഹൃത്തുക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കും. മാതാപിതാക്കളുടെ ഉപദേശങ്ങള്‍ സ്വീകരിക്കും. 

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)

സന്നദ്ധ പ്രവര്‍ത്തനത്തിന് കൂടുതല്‍ സമയ ചെലവഴിക്കും. പുതിയ വീടിനെപ്പറ്റിയുള്ള ആലോചനകള്‍ വര്‍ധിക്കും. അഭിമുഖം, പരീക്ഷ എന്നിവയില്‍ വിജയം നേടും. സാമ്പത്തിക നേട്ടമുണ്ടെങ്കിലും ചെലവുകള്‍ വര്‍ധിക്കും. ദൂരയാത്രകള്‍ക്ക് യോഗമുണ്ട്. ജീവിതപങ്കാളിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുമെങ്കിലും വേഗത്തില്‍ അവ പരിഹരിക്കും. 

മീനം രാശി (ഫെബ്രുവരി 20 - മാര്‍ച്ച് 20)

വരുമാനം വര്‍ധിക്കും. തൊഴിലിടത്തില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. ബന്ധുക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. കുടുംബജീവിതത്തില്‍ സ്വസ്ഥതയുണ്ടാകും. തൊഴിലിടത്തില്‍ സമ്മര്‍ദ്ദം വര്‍ധിക്കുമെങ്കിലും കൃത്യമായി ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കും. പുതിയ കരാറുകളില്‍ ഏര്‍പ്പെടും.