/kalakaumudi/media/media_files/2025/10/14/narayana-2025-10-14-17-11-42.jpg)
ഭാഗ്യാന്വേഷികള്‍ക്ക് പലപ്പോഴും പല കാര്യങ്ങളിലും അമിതമായ വിശ്വാസം കടന്നു കൂടി ചില അബദ്ധങ്ങളില്‍ ചെന്ന് പെടാറുള്ളത് സര്‍വ്വസാധാരണമാണ്. എന്നാല്‍ പ്രകൃതി തന്നെ ചില ഭാഗ്യങ്ങള്‍ അനുഗ്രഹിച്ച് നല്‍കാറുമുണ്ട്. അത്തരത്തില്‍ ചില പക്ഷികള്‍ വീട്ടില്‍ വന്ന് കൂടിയാല്‍ ആ കുടുംബത്തിന് വച്ചടിവച്ചടി കയറ്റമുണ്ടാകാറുണ്ട്.
പഴയകാലത്ത് നാട്ടിന്‍ പുറങ്ങളിലെ തെങ്ങുകളിലെല്ലാം കൂടുകൂട്ടിയിരുന്ന നാരായണക്കിളിയെയും മറ്റും ഇന്ന് എവിടെയും കാണാനില്ല. അത്യപൂര്‍മായിട്ടാണ് നാരായണക്കിളി ഒരു വീട്ടില്‍ കൂടു കൂട്ടുക. അങ്ങനെ സംഭവിച്ചാല്‍ ആ വീട്ടില്‍ ഐശ്വര്യം ഉണ്ടാകും. അധികം താമസിയാതെ ആ വീട്ടില്‍ സന്തതികള്‍ പിറക്കുമെന്നുമാണു വിശ്വാസം. ഫെങ്ഷൂയിയിലും കിളി കൂടുകൂട്ടുന്നതു ഭാഗ്യം നല്‍കുമെന്നു പറയുന്നു.
മുട്ടയിടാന്‍ വേണ്ടി ഉണ്ടാക്കുന്ന ഈ കൂട് ഒരു കാരണവശാലും നശിപ്പിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍, ചെയ്യുന്ന അതു നാശത്തിനു കാരണമാകുമെന്നും വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് കൂടുവിട്ടു കിളികള്‍ പോകുന്നതു വരെ അതവിടെ നിലനിര്‍ത്താനായി ആ വീട്ടുകാര്‍ ശ്രമിക്കുകയും ചെയ്യും.
ഒറ്റ മൈയെ കണികാണുന്നത് നന്നല്ല. പല കാര്യങ്ങളും നടക്കുന്നതിന് മുമ്പ് പ്രകൃതി നമുക്ക് ചില സൂചനകള്‍ നല്‍കാറുണ്ട് അത്തരത്തില്‍ അതിനെ കണക്കാക്കിയാല്‍ മതി. യാത്ര പുറപ്പെടുമ്പോഴോ രാവിലെയോ കണികാണുന്നത് ആ ദിവസത്തെ ഗുണദോഷഫലങ്ങളെ സ്വാധീനിക്കും എന്നാണ് വിശ്വാസം. നാളികേരം, പാല്, ചുവന്ന വസ്ത്രം ധരിച്ച സ്ത്രീ, പൂക്കള്‍, വെളുത്ത പശു ഒക്കെ ശുഭകരമായാണ് കണക്കാക്കുന്നത്. മയിലിനെ കാണുന്നതും ഉത്തമമാണ്. യാത്ര പുറപ്പെടുന്ന ആളുടെ വലതുവശത്തായാണ് ഇത് കാണുന്നതെങ്കില്‍ കൂടുതല്‍ നല്ലതായി കണക്കാക്കുന്നു.
ചകോരം അഥവാ ഉപ്പനെ കണി കാണുന്നത് യാത്ര ശുഭകരമാകുന്ന സൂചനയായി കണക്കാക്കുന്നു. കാക്കകളോട് വളരെ സാദൃശ്യമുള്ള ചെമ്പോത്ത് അഥവാ ഉപ്പന്‍ കേരളത്തില്‍ സാധാരണ കാണുന്ന പക്ഷിയാണ്. ചെമ്പോത്ത് അഥവാ ഉപ്പന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും അതിനടുത്ത പ്രദേശത്തും പ്രധാനമായും കണ്ടുവരുന്നു. ഇവ കുയിലിന്റെ അടുത്ത ബന്ധുക്കളാണ്. ഉപ്-ഉപ് എന്നിങ്ങനെയുള്ള ശബ്ദം തുടര്‍ച്ചയായി ചിലക്കുന്നതുവഴി ഇതിനെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. ശബ്ദത്തിന്റെ പ്രത്യേകത കൊണ്ട് ആണ് ഉപ്പനെന്ന് പേരും വന്നത്.
ചെമ്പോത്തുകള്‍ ഒറ്റക്കാണ് ഇരതേടുക. രാമപുരത്ത് വാര്യര്‍ എഴുതിയ കുചേലവൃത്തം വഞ്ചിപ്പാട്ടില്‍ ചാരെ വലത്തോട്ട് ഒഴിഞ്ഞ ചകോരാദി പക്ഷിയെ വര്‍ണിക്കുന്നുണ്ട്. കൃഷ്ണനെ കാണാന്‍ പുറപ്പെടുന്ന കുചേലന്‍ ചകോരത്തിനെ അഥവാ ചെമ്പോത്തിനെ കണികണ്ടാണ് പോകുന്നത് എന്ന് വര്‍ണിക്കുന്നത് തന്നെ പോകുന്ന കാര്യം സഫലമാകും എന്നതിന്റെ സൂചനയാണ്. ഇടതുവശത്ത് ആണ് കാണുന്നതെങ്കില്‍ അശുഭമായാണ് കണക്കാക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
