/kalakaumudi/media/media_files/2025/11/24/horo-2025-11-24-10-31-26.jpg)
മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 20)
നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവൃത്തികള്‍ക്ക് ഫലപ്രാപ്തിയിലെത്തും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ധിക്കും. സുഹൃത്തുക്കളില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കും. ജീവിതപങ്കാല്‍യുമായി തര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ട്.
ഇടവം രാശി(ഏപ്രില്‍ 21 - മെയ് 21)
തൊഴിടത്തില്‍ നേട്ടങ്ങള്‍ ഉണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. കുടുംബത്തില്‍ കലഹങ്ങള്‍ ഉണ്ടാകുമെങ്കിലും വേഗത്തില്‍ അവ പരിഹരിക്കും. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും.
മിഥുനം രാശി (മെയ് 22 - ജൂണ്‍ 21)
തൊഴിലിടത്തില്‍ സൗഹൃദപരമായ പെരുമാറ്റം നിങ്ങള്‍ക്ക് സര്‍വ്വകാര്യ വിജയം നേടിത്തരും. സുഹൃത്തുക്കളുടെ ആവശ്യങ്ങള്‍ക്കായി ദൂരയാത്രകള്‍ ചെയ്യാന്‍ ഇടയുണ്ട്. കടം കൊടുത്ത പണം തിരികെ ലഭിക്കും. ആരോഗ്യപരമായ കാര്യങ്ങള്‍ക്ക് കുടുതല്‍ ശ്രദ്ധ നല്‍കും.
കര്‍ക്കടകം രാശി (ജൂണ്‍ 22 - ജൂലൈ 23)
സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള ആധി വര്‍ധിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകില്‍ നിന്ന് പ്രോത്സാഹനം മനസ്സിന് ആശ്വാസം നല്‍കും. ജീവിതപങ്കാളിയുടെ ആവശ്യങ്ങള്‍ നിറവേറ്റും. സുഹൃത്തുക്കളുമായുള്ള ആശയഭിന്നത വര്‍ധിക്കും. ദൂരയാത്രകള്‍ക്ക് യോഗമുണ്ട്.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുന്നിട്ടറങ്ങും. ജീവിതപങ്കാളിയുമായി അഭിപ്രായ ഭിന്നതകള്‍ ഉടലെടുക്കും. പുതിയ ജോലിയെപ്പറ്റി ചിന്തിച്ചുതുടങ്ങും. സാമ്പത്തിക
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്തംബര്‍ 23)
മാതാപിതാക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. പ്രവചനാതീതമായ സംഭവങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. കുടുംബബന്ധങ്ങള്‍ക്ക് കുടുതല്‍ പരിഗണന നല്‍കും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടാനും സൗഹൃദം പുതുക്കാനും സാധ്യതയുണ്ട്. കടം കൊടുത്ത പണം തിരികെ ലഭിക്കും.
തുലാം രാശി (സെപ്റ്റംബര്‍ 24 - ഒക്ടോബര്‍ 23)
സുഹൃത്തുക്കളുടെ ആവശ്യങ്ങള്‍ക്കായി യാത്രകള്‍ ചെയ്യാന്‍ ഇടയുണ്ട്. വിമര്‍ശനങ്ങള്‍ നേരിട്ടാലും നിലപാടുകളില്‍ മാറ്റം വരുത്തില്ല. സാമൂഹിക സേവനങ്ങള്‍ക്ക് കുടുതല്‍ ശ്രദ്ധ നല്‍കും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് കുടുതല്‍ ശ്രദ്ധ പുലര്‍ത്തും. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും.
വൃശ്ചികം രാശി (ഒക്ടോബര്‍ 24 - നവംബര്‍ 22)
ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കും. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. ജീവിതപങ്കാളിയുടെ പല പ്രവൃത്തികളിലും നീരസം അനുഭവപ്പെടുമെങ്കിലും പ്രകടിപ്പിക്കില്ല. ആരോഗ്യകാര്യങ്ങളില്‍ കുടുതല്‍ ശ്രദ്ധപുലര്‍ത്തണം. കടം കൊടുത്ത പണം തിരികെ ലഭിക്കും.
ധനു രാശി (നവം. 23 - ഡിസംബര്‍ 22)
സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും. വായ്പകള്‍ ലഭിക്കാന്‍ ഇടയുണ്ട്. പുതിയ ബിസിനസ് സംരഭങ്ങള്‍ തുടങ്ങാനുള്ള പ്രവൃത്തികള്‍ വേഗത്തിലാക്കും. തൊഴിലിടത്തില്‍ സഹപ്രവൃത്തകരുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് ചെയ്യും. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും വര്‍ധിക്കും.
മകരം രാശി (ഡിസം. 23 - ജനുവരി 20)
ബന്ധങ്ങള്‍ക്ക് കുടുതല്‍ പ്രാധാന്യം നല്‍കും. ജോലിസ്ഥലത്തെ അധ്വാനത്തിന് തക്കതായ അംഗീകാരം ലഭിക്കും. പരീക്ഷ, അഭിമുഖം എന്നിവയില്‍ വിജയം കൈവരിക്കും. ഭക്ഷണകാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
ഭക്ഷണകാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരും. ആത്മീയകാര്യങ്ങള്‍ക്ക് കുടുതല്‍ ശ്രദ്ധ നല്‍കും. മുന്‍കോപം നിയന്ത്രിക്കണം. പുതിയ ഉത്തരവാദിത്വങ്ങള്‍ തൊഴിലിടത്തില്‍ ഏറ്റെടുക്കും. ജീവിത പങ്കാളിയുടെ ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കും. സാമ്പത്തിക നേട്ടമുണ്ടാകും.
മീനം (ഫെബ്രുവരി 20 - മാര്‍ച്ച് 20)
സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാകും. ബന്ധുക്കളുടെ ആവശ്യത്തിനായി ദൂരയാത്രകള്‍ ചെയ്യേണ്ടി വരും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ക്ക് യോഗമുണ്ട്. ബന്ധുക്കളുടെ ഉപദേശങ്ങള്‍ സ്വീകരിക്കും. ജോലിസ്ഥലത്ത് സമ്മര്‍ദ്ദം വര്‍ധിക്കും. മുന്‍കോപം നിയന്ത്രിക്കണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
