ഇന്ന് (27-11-2025) നിങ്ങള്‍ക്ക് എങ്ങനെ

തിരക്കുകള്‍ വര്‍ധിക്കും. പ്രധാനപ്പെട്ട യോഗങ്ങളില്‍ പങ്കെടുക്കും. സഹപ്രവര്‍ത്തകരില്‍ നിന്ന് അഭിനന്ദനം നിങ്ങളെ തേടിഎത്താം. യാത്രകള്‍ക്ക് യോഗമുണ്ട്

author-image
Biju
New Update
horo 4

മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 20)

ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കുടുതല്‍ സമയം ചെലവഴിക്കും. നിങ്ങളുടെ ചിന്തകളുമായി യോജിച്ച് പോകുന്നവരുമായി സൗഹൃദം സ്ഥാപിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും വര്‍ധിക്കും. സുഹൃത്തുക്കളുടെ ആവശ്യങ്ങള്‍ക്കായി ദൂരയാത്ര ചെയ്യാനുള്ള സാധ്യതയുണ്ട്. ചെലവുകള്‍ വര്‍ധിക്കും.

ഇടവം രാശി (ഏപ്രില്‍ 21 - മെയ് 21)

നിയമപരവും തൊഴില്‍പരവുമായ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. എന്ത് കാര്യം ചെയ്യുമ്പോഴും രണ്ടുതവണ ചിന്തിക്കണം. ജീവിത പങ്കാളിയുടെ ഉപദേശങ്ങള്‍ സ്വീകരിക്കും. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും. ആരോഗ്യപരമായ കാര്യങ്ങള്‍ കുടുതല്‍ ശ്രദ്ധ നല്‍കും. 

മിഥുനം രാശി (മെയ് 22 - ജൂണ്‍ 21)

ജീവിത പങ്കാളിയുമായി അഭിപ്രായ ഭിന്നതയ്ക്ക് സാധ്യതയുണ്ട്. അഭിമുഖം, പരീക്ഷ എന്നിവയില്‍ വിജയിക്കും. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ കൃത്യസമയത്ത് ചെയ്ത് തീര്‍ക്കും. മേലധികാരിയുടെ അംഗീകാരത്തിനും അഭിനന്ദനത്തിനും യോഗമുണ്ട്. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും. 

കര്‍ക്കടകം രാശി (ജൂണ്‍ 22 - ജൂലൈ 23)

ഉത്തരവാദിത്വങ്ങള്‍ സ്വയം ഏറ്റെടുത്ത് നടത്തും. ജീവിത പങ്കാളിയുമായി അഭിപ്രായ ഭിന്നതകള്‍ ഉടലെടുക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ക്ക് യോഗമുണ്ട്്. പുതിയ ജോലി, സംരഭം എന്നിവയെപ്പറ്റി ആലോചിക്കും. സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരുടെ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കും. 

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)

അപ്രതീക്ഷിത നേട്ടങ്ങള്‍ക്ക് യോഗമുണ്ട്. അഭിമുഖം, മത്സരപരീക്ഷകള്‍ എന്നിവയില്‍ വിജയം വരിക്കും. ജീവിത പങ്കാളിയുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റി കൊടുക്കും. തൊഴിലിടത്തില്‍ പുതിയ ദൗത്യം, ഉത്തരവാദിത്വം തുടങ്ങിയവ ലഭിക്കാന്‍ സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണം.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്തംബര്‍ 23)

ജോലിസ്ഥലത്തും കുടുംബത്തിലും ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും. അനാവശ്യമായ ചിന്തകള്‍ നിങ്ങളെ അലട്ടികൊണ്ടിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും ചെലവും വര്‍ധിക്കും. ജീവിത പങ്കാളിയുടെ ഉപദേശങ്ങള്‍ സ്വീകരിക്കും. ആരോഗ്യപരമായ കാര്യങ്ങള്‍ക്ക് കുടുതല്‍ ശ്രദ്ധ നല്‍കും. 

തുലാം രാശി (സെപ്റ്റംബര്‍ 24 - ഒക്ടോബര്‍ 23)

തിരക്കുകള്‍ വര്‍ധിക്കും. പ്രധാനപ്പെട്ട യോഗങ്ങളില്‍ പങ്കെടുക്കും. സഹപ്രവര്‍ത്തകരില്‍ നിന്ന് അഭിനന്ദനം നിങ്ങളെ തേടിഎത്താം. യാത്രകള്‍ക്ക് യോഗമുണ്ട്. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം ചെലവഴിക്കും. ജീവിത പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കും. 

വൃശ്ചികം രാശി (ഒക്ടോബര്‍ 24 - നവംബര്‍ 22)

പുതിയ സംരഭങ്ങള്‍ തുടങ്ങാന്‍ അനുയോജ്യമായ സമയമല്ല. സാമ്പത്തിക നഷ്ടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ചെലവുകള്‍ സൂക്ഷിച്ച് നടത്തണം. പുതിയ സൗഹൃദങ്ങള്‍ സ്ഥാപിക്കും. കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും ജീവിത പങ്കാളിയുടെ സമയോചിതമായ ഇടപെടല്‍ വഴി അവ പരിഹരിക്കും. 

ധനു രാശി (നവംബര്‍ 23 - ഡിസംബര്‍ 22)

സാമ്പത്തിക ക്ലേശങ്ങള്‍ വര്‍ധിക്കും. വരുന്ന വാരത്തോടെ സാമ്പത്തിക പ്രതിസന്ധികള്‍ കുറയും. ഏറ്റെടുക്കുന്ന ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ കുടുതല്‍ സമയം ചെലവഴിക്കേണ്ടി വരും. ബന്ധുക്കളുടെ ആവശ്യങ്ങള്‍ നടത്തികൊടുക്കാന്‍ യാത്രകള്‍ ചെയ്യേണ്ടി വരും. പുതിയ സംരഭങ്ങള്‍ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കും. 

മകരം രാശി (ഡിസംബര്‍ 23 - ജനുവരി 20)

പുതിയ സംരഭങ്ങള്‍, പദ്ധതികള്‍ എന്നിവ തുടങ്ങാന്‍ അനുയോജ്യമായ സമയമല്ല. പ്രതിസന്ധികള്‍ ഉണ്ടാകുമെങ്കിലും ഏറ്റെടുക്കുന്ന നിലപാടുകളില്‍ ഉറച്ചുനില്‍ക്കും. ജീവിതപങ്കാളിയില്‍ നിന്ന് പലകാര്യങ്ങളും മറച്ചുവെക്കും. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും. പഴയാകാല സുഹൃത്തുക്കളെ കാണാനും സൗഹൃദം പുതുക്കാനും സാധ്യതയുണ്ട്. 

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)

ഉത്തരവാദിത്വത്തോട് ചെയ്യുന്ന് കാര്യങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ ഉണ്ടാകില്ല്. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. പല സൗഹൃദങ്ങളും ഒഴിവാക്കും. പുതിയ ജോലിയെപ്പറ്റി ആലോചിക്കും. ജീവതപങ്കാളിയുമായി പലകാര്യങ്ങളിലും അഭിപ്രായഭിന്നത ഉണ്ടാകും.കടം കൊടുത്ത പണം തിരികെ ലഭിക്കും. 

മീനം രാശി (ഫെബ്രുവരി 20 - മാര്‍ച്ച് 20)

വ്യക്തി ജീവിതത്തില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും. സുഹൃത്തുക്കള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആഴത്തിലുള്ള ഇടപെടലുകള്‍ നടത്തും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് യോഗമുണ്ട്. പുതിയ തൊഴില്‍ മേഖലയെപ്പറ്റി ആലോചിക്കും. പരീക്ഷ, വാദപ്രതിവാദം എന്നിവയില്‍ വിജയം കൈവരിക്കും.