ഇന്ന് (01-11-2025) നിങ്ങള്‍ക്ക് എങ്ങനെ

ഇതൊരു സാഹസിക നിമിഷമാണ്, അര്‍ഥം നഷ്ടപ്പെട്ട സാമൂഹിക വിലക്കുകള്‍ക്ക് നിങ്ങളെ പിടിച്ചുനിര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഇപ്പോള്‍ അറിയണം. നിങ്ങള്‍ മുകളില്‍ വരണമെങ്കില്‍ നിങ്ങളുടെ മത്സര സഹജാവബോധം പുറത്തുവിടണം. എന്നിരുന്നാലും, മികച്ച ജോലി ചെയ്യുന്നതുപോലെ, ഒന്നാമതായി ഫിനിഷ് ചെയ്യുക എന്നത് അത്ര കാര്യമല്ല.

author-image
Biju
New Update
horo

മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 20)

കച്ചവടത്തില്‍ കുടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ സൗഹൃദ ബന്ധങ്ങള്‍ സ്ഥാപിക്കും. ബന്ധുക്കളുടെ ആവശ്യങ്ങള്‍ക്കായി ദൂര യാത്ര നടത്തേണ്ടതായി വരും. കുടുബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും.ആരോഗ്യകാര്യങ്ങളില്‍ കുടുതല്‍ ശ്രദ്ധ പുലര്‍ത്തും.

ഇടവം രാശി (ഏപ്രില്‍ 21 - മെയ് 21)

ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തും.ജീവിത പങ്കാളിയുമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ബന്ധുക്കളുടെ ആവശ്യങ്ങള്‍ക്കായി ദൂരയാത്ര ചെയ്യേണ്ടതായി വരും. അലച്ചില്‍ വര്‍ധിക്കും. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും. 

മിഥുനം രാശി (മെയ് 22 - ജൂണ്‍ 21)

തൊഴിലിടത്തില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. വാതുവെപ്പില്‍ ധനനഷ്ടത്തിന് സാധ്യയുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കുടുതല്‍ ശ്രദ്ധ പുലര്‍ത്തും. ബിസിനസ് സംരഭങ്ങള്‍ ആരംഭിക്കാന്‍ പറ്റിയ സമയമല്ല. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കും. 

കര്‍ക്കടകം രാശി (ജൂണ്‍ 22 - ജൂലൈ 23)

മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും. സുഹൃത്തുക്കളില്‍ നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കും. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും. മാതാപിതാക്കളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. സഹപ്രവര്‍ത്തകര്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുക്കും. ദൂരയാത്രകള്‍ക്ക് യോഗമുണ്ട്. 

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)

പ്രതിസന്ധികളെ ശാന്തതയോടെ നേരിടും. തൊഴിലിടത്തില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. സഹപ്രവര്‍ത്തകരെ സാമ്പത്തികമായി സഹായിക്കും. അലച്ചില്‍ വര്‍ധിക്കും. ജീവിതപങ്കാളിയുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കും. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടും.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്തംബര്‍ 23)

ജീവിതപങ്കാളിയുടെ ഉപദേശങ്ങള്‍ സ്വീകരിക്കും. തൊഴിലിടത്തില്‍ സഹപ്രവര്‍ത്തകരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടും. ബന്ധുക്കളുടെ ആവശ്യങ്ങള്‍ക്കായി ദൂരയാത്രകള്‍ ചെയ്യും. പുതിയ സൗഹൃദങ്ങള്‍ സ്ഥാപിക്കും. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും.

തുലാം രാശി (സെപ്റ്റംബര്‍ 24 - ഒക്ടോബര്‍ 23)

സാമ്പത്തിക തട്ടിപ്പുകള്‍ക്ക് സാധ്യതയുള്ളതിനാല്‍ പണം ശ്രദ്ധിച്ച് ഉപയോഗിക്കുക. തൊഴിലിടത്തില്‍ അംഗീകാരങ്ങള്‍ ലഭിക്കും. ജീവിതപങ്കാളിയുമായി അഭിപ്രായഭിന്നത വര്‍ധിക്കും. ആരോഗ്യകാര്യങ്ങളില്‍ കുടുതല്‍ ശ്രദ്ധ പുലര്‍ത്തും. തീര്‍ഥയാത്രയ്ക്ക് യോഗമുണ്ട്. 

വൃശ്ചികം രാശി (ഒക്ടോ. 24 - നവംബര്‍ 22)

അനാവശ്യ ആധികള്‍ വര്‍ധിക്കും. എന്ത് പ്രവൃത്തിയിലും പൂര്‍ണ്ണ തൃപ്തി അനുഭവപ്പെടില്ല. മുന്‍കോപം നിയന്ത്രിക്കണം. തൊഴിലിടത്തില്‍ കുടുതല്‍ സമയം ചെലവഴിക്കും. ജീവിതപങ്കാളിയുടെ വാക്കുകള്‍ക്ക് ശ്രദ്ധ നല്‍കും. കടം കൊടുത്ത പണം തിരികെ ലഭിക്കാന്‍ യോഗമുണ്ട്. 

ധനു രാശി (നവം. 23 - ഡിസംബര്‍ 22)

ഇതൊരു സാഹസിക നിമിഷമാണ്, അര്‍ഥം നഷ്ടപ്പെട്ട സാമൂഹിക വിലക്കുകള്‍ക്ക് നിങ്ങളെ പിടിച്ചുനിര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഇപ്പോള്‍ അറിയണം. നിങ്ങള്‍ മുകളില്‍ വരണമെങ്കില്‍ നിങ്ങളുടെ മത്സര സഹജാവബോധം പുറത്തുവിടണം. എന്നിരുന്നാലും, മികച്ച ജോലി ചെയ്യുന്നതുപോലെ, ഒന്നാമതായി ഫിനിഷ് ചെയ്യുക എന്നത് അത്ര കാര്യമല്ല. 

മകരം രാശി (ഡിസംബര്‍ 23 - ജനുവരി 20)

വിട്ടുവീഴ്ച മനോഭാവം വര്‍ധിക്കും. പുതിയ സംരഭങ്ങള്‍ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കും. അപ്രതീക്ഷിത ധനയോഗത്തിന് സാധ്യതയുണ്ട്്. കുടുംബ ജീവിതത്തില്‍ സ്വസ്ഥത കുറയും. സുഹൃത്തുക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കും. 

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)

പുതിയ വീടിനെപ്പറ്റിയുള്ള ആലോചനകള്‍ വര്‍ധിക്കും. അഭിമുഖം, പരീക്ഷ എന്നിവയില്‍ വിജയം നേടും. സാമ്പത്തിക നേട്ടമുണ്ടെങ്കിലും ചെലവുകള്‍ വര്‍ധിക്കും. ദൂരയാത്രകള്‍ക്ക് യോഗമുണ്ട്. ജീവിതപങ്കാളിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുമെങ്കിലും വേഗത്തില്‍ അവ പരിഹരിക്കും. 

മീനം രാശി (ഫെബ്രുവരി 20 - മാര്‍ച്ച് 20)

വരുമാനം വര്‍ധിക്കും. തൊഴിലിടത്തില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. ബന്ധുക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. കുടുംബജീവിതത്തില്‍ സ്വസ്ഥതയുണ്ടാകും. തൊഴിലിടത്തില്‍ സമ്മര്‍ദ്ദം വര്‍ധിക്കുമെങ്കിലും കൃത്യമായി ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കും.