പിറന്നാള്‍ ദിനത്തില്‍ ഗണപതി ഹോമം; ജീവിത വിജയം, ദോഷപരിഹാരം

നാളികേരത്തിന്‍റെ എണ്ണത്തിനനുസരിച്ച്  വളരെ വിപുലമായി ഗണപതി ഹോമം ചെയ്യാറുണ്ട്.

author-image
Rajesh T L
New Update
ganapathi

ഗണപതി

Listen to this article
0.75x 1x 1.5x
00:00 / 00:00

ജീവിതത്തിലെ സകല വിഘ്‌ന പരിഹാരത്തിനും പുരോഗതിക്കും  മാസന്തോറും ജന്മനക്ഷത്ര ദിവസം ഗണപതി ഹോമം നടത്തുന്നത് നല്ലതാണ്. നാളികേരത്തിന്‍റെ എണ്ണത്തിനനുസരിച്ച്  വളരെ വിപുലമായി ഗണപതി ഹോമം ചെയ്യാറുണ്ട്. 108, 336, 1008 ക്രമത്തിലാണ് നാളികേര സംഖ്യ കൂട്ടുന്നത്. ഹോമത്തിന്‍റെ അവസാനം 24 മോദകവും 24 എള്ളുണ്ടയും ചേര്‍ത്ത് ഹോമിച്ചാല്‍ പരിപൂര്‍ണ്ണ ഫലസിദ്ധി ഉറപ്പാണ്.

എട്ട് നാളികേരവും അഷ്ടദ്രവ്യങ്ങളും ചേര്‍ത്താണ് നിത്യവും ക്ഷേത്രങ്ങളിൽ അഷ്ടദ്രവ്യ ഗണപതി ഹോമം നടത്തുന്നത്. ഉണങ്ങിയ നാളികേരമാണ് ഹോമത്തിനായി ഉപയോഗിക്കുന്നത്. തേങ്ങ, ശര്‍ക്കര, തേന്‍, കരിമ്പ് , അപ്പം, അട, മലര്‍, പഴം, എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍. അതേസമയം തന്ത്ര ഗ്രന്ഥത്തിൽ പറയുന്നത് കരിമ്പ്, മലർപ്പൊടി, പഴം, അവൽ, എള്ള്, മോദകം നാളികേരം, മലർ എന്നിവയാണ്.

വീടുകളിലും ക്ഷേത്രങ്ങളിലും ഗണപതി ഹോമം നടത്താറുണ്ട്. ആചാരനുഷ്‌ഠനങ്ങൾ പാലിക്കുന്ന വീടുകളിൽ നിത്യാനുഷ്ഠാന ഭാഗമായി ഒറ്റ നാളികേരം കൊണ്ട് ഗണപതി ഹോമം നടത്താവുന്നതാണ്. വിഘ്ന നിവാരണം, വിവാഹഭാഗ്യം, സന്താന ഭാഗ്യം, കാര്യസിദ്ധി, കലഹ മോചനം, വശ്യം, ദാമ്പത്യദുരിതങ്ങളിൽ നിന്ന് മോചനം തുടങ്ങി സകലഫലസിദ്ധിക്കും  ഭക്തർ ഗണപതി ഭഗവാനെ വണങ്ങാറുണ്ട്.

ganapathy homam