/kalakaumudi/media/media_files/v6PG4PUapt2n06T2buZj.jpeg)
വിഘ്‌നങ്ങളെ ദൂരീകരിച്ച് ജ്ഞാനദേവനായും ഭജിക്കുന്ന ഗണപതി ഭഗവാന്റെ അനുഗ്രഹത്തിനായി അനുഷ്ഠിക്കുന്ന ഒരു പ്രധാന വഴിപാടാണ് അഷ്ട്രദ്രവ്യ ഗണപതിഹോമം. ഒരു നാളികേരം കൊണ്ട് ചെറിയ രീതിയിലും 8,108,1008 എന്നീ ക്രമത്തിൽ നാളികേരം ഉപയോഗിച്ചും അഷ്ടദ്രവ്യ ഗണപതിഹോമംനടത്താം. നാളികേരം ശർക്കര , തേൻ, കരിമ്പ്, പഴം,എള്ള്, അപ്പം, മലർ എന്നിവയാണ് അഷ്ടദ്രവ്യങ്ങൾ. വേദാന്തവും ശാസ്ത്രവും ഒന്നിക്കുന്ന അതിവിശേഷകരമായ ചടങ്ങുകൂടിയാണ് അഷ്ടദ്രവ്യ മഹാഗണപതിഹോമം.
ചിങ്ങമാസത്തിലെ വെളുത്തപക്ഷചതുർത്ഥി ദിവസം 108 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യഗണപതിഹോമം നടത്തുന്നത് വളരെ ഉത്തമമമാണ്. മിക്കക്ഷേത്രങ്ങളിലും ഈ ദിവസം ഈ ഹോമം പതിവാണ് ; ഭക്തർക്ക് ഇത് വഴിപാടായി നടത്താനും സാധിക്കും. പ്ലാവിൻ വിറകാണ് അഗ്‌നി ജ്വലിപ്പിക്കാൻ ഉപയോഗിക്കുന്നത്. പഞ്ചസാര, എള്ള്, നെല്ല്, മുക്കുറ്റി, കറുക എന്നിവയും വിവിധ മന്ത്രം ജപിച്ച് ഹോമിക്കാറുണ്ട്. ഇതനുസരിച്ച് ഹോമത്തിന് പ്രത്യേക ഫലസിദ്ധിയുമുണ്ട്.
മംഗല്യ തടസം മാറുന്നതിന് ചുവന്ന തെച്ചിപ്പൂ നാളം കളഞ്ഞ് നെയ്യിൽമുക്കി സ്വയംവര മന്ത്രം108 തവണ തുടർച്ചയായി ജപിച്ച് ഹോമിക്കണം. പിതൃപ്രീതിക്ക് എള്ളും അരിയും ചേർത്ത് അനാദി മന്ത്രം ജപിച്ച് ഹോമിക്കണം. അഭീഷ്ട സിദ്ധിക്ക് ഗായത്രി മന്ത്രം ഐകമത്യസൂക്തം ജപിച്ച് നെയ് ഹോമിക്കണം. സന്താന സൗഭാഗ്യത്തിന് സന്താനഗോപാല മന്ത്രം ജപിച്ച് പഞ്ചസാര ചേർക്കാത്ത പാൽപ്പായസം ഹോമിക്കണം. ഐശ്വര്യത്തിന് കറുക 3വീതം കൂട്ടിക്കെട്ടി ത്രിമധുരത്തിൽ മുക്കി ഹോമിക്കണം. ഭൂമിലാഭത്തിന് താമരമൊട്ട് വെണ്ണപുരട്ടി ഹോമിക്കണം. വേർപിരിഞ്ഞു കഴിയുന്ന ദമ്പതിമാർ യോജിക്കുന്നതിനും ഗൃഹത്തിൽ ഐക്യവും ഐശ്വര്യവും ഉണ്ടാകുന്നതിനും സംവാദസൂക്ത ഗണപതിഹോമം ഉത്തമമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
