ചെട്ടികുളങ്ങര മേൽശാന്തിയായി ഗോവിന്ദൻ നമ്പൂതിരി ചുമതലയേറ്റു

മാവേലിക്കര വള്ളികുന്നം കടുവിനാൽ മംഗലശ്ശേരിൽ ഇല്ലത്ത് ബ്രഹ്മശ്രീ കെ.ധനഞ്ജയൻ നമ്പൂതിരി ഇന്നലെ ആഗസ്റ്റ്‌ 31ന് രാത്രി അത്താഴപ്പൂജ്യ്ക്ക് ശേഷം ശ്രീകോവിൽ നടയടച്ചു താക്കോൽ കൺവൻഷൻ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ദേവസ്വം അധികൃതർക്ക് കൈമാറി.

author-image
Vishnupriya
New Update
chettikkulangara
Listen to this article
0.75x 1x 1.5x
00:00 / 00:00

ചെട്ടികുളങ്ങര: ദേവീക്ഷേത്രത്തിലെ പുറപ്പെടാ മേൽശാന്തിയായി നെയ്യാറ്റിൻകര മലയിൻകീഴ് വാഴയിൽ മഠത്തിൽ ബ്രഹ്മശ്രീ വി കെ ഗോവിന്ദൻ നമ്പൂതിരി ഞായറാഴ്ച രാവിലെ ചുമതലയേറ്റ് പൂജ ചെയ്തു തുടങ്ങി. പുലർച്ചെ മുതലുള്ള പൂജകളാണ് അദ്ദേഹത്തിന്റെ കാർമ്മികത്വത്തിൽ നടന്നത്.

മാവേലിക്കര വള്ളികുന്നം കടുവിനാൽ മംഗലശ്ശേരിൽ ഇല്ലത്ത് ബ്രഹ്മശ്രീ കെ.ധനഞ്ജയൻ നമ്പൂതിരി ഇന്നലെ ആഗസ്റ്റ്‌ 31ന് രാത്രി അത്താഴപ്പൂജ്യ്ക്ക് ശേഷം ശ്രീകോവിൽ നടയടച്ചു താക്കോൽ കൺവൻഷൻ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ദേവസ്വം അധികൃതർക്ക് കൈമാറി. തുടർന്ന് താക്കോൽ ഗോവിന്ദൻ നമ്പൂതിരിക്ക് ദേവസ്വം അധികൃതർ കൈമാറി. 2025 ആഗസ്റ്റ് 31 വരെയായിരിക്കും പുതിയ മേൽശാന്തിയുടെ കാലാവധി.

chettikkulangara devi temple