/kalakaumudi/media/media_files/2025/04/13/RKqN9Py3ovTYgsvpSJjv.jpg)
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രച്ചടങ്ങുകള്‍ക്ക് പുതിയ സമയക്രമം ഏര്‍പ്പെടുത്തി. ശീവേലി രാവിലെ 6.15ന് നടക്കും. ഉഷഃപൂജയ്ക്ക് മേല്‍ശാന്തി രാവിലെ അഞ്ചരയ്ക്ക് ശ്രീലകത്ത് പ്രവേശിക്കണം.
ഉഷഃപൂജ കഴിഞ്ഞ് നടതുറന്നാല്‍ ക്ഷേത്ര മതില്‍കെട്ടിനകത്ത് വരിയില്‍ നില്‍ക്കുന്ന ഭക്തര്‍ക്കും ക്ഷേത്ര പാരമ്പര്യ ജീവനക്കാരുടെ കുടുംബാംഗങ്ങളായ സ്ത്രീകള്‍ക്കും ദര്‍ശനം അനുവദിക്കാറുണ്ട്. ഇനി ശീവേലിക്ക് ശേഷമാകും ഇവരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കുക.
മറ്റു സമയക്രമീകരണങ്ങള്‍: പന്തീരടി നേദ്യം 8.15ന്, നട തുറക്കല്‍ 9ന്, ഉച്ചപൂജ നേദ്യം 11.30ന്, നട തുറക്കല്‍ 12.15ന്, ഉച്ചയ്ക്ക് നട അടക്കല്‍ രണ്ടിന്, അത്താഴ പൂജ നേദ്യം 7:30ന്, നട തുറക്കല്‍ 8.15ന്. അത്താഴ ശിവേലി 9.15ന്.