ഉദ്ദിഷ്ടകാര്യ സാധ്യത്തിനും ശനിദോഷ ശാന്തിക്കും ആഞ്ജനേയസ്വാമിയെ പ്രാർത്ഥിക്കാം

author-image
Anagha Rajeev
Updated On
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

പരമശിവന്റെ അവതാരമാണ് ഹനുമാൻ എന്നാണ് വിശ്വാസം.  മാർഗ്ഗ തടസങ്ങൾ മാറുന്നതിനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം സഹായിക്കുമെന്നാണ് വിശ്വാസം. പൂയം, അനിഴം, ഉത്രട്ടാതി നക്ഷത്രക്കാർ പതിവായി ഹനുമാനെ ഭജിക്കുന്നത് നല്ല ഫലങ്ങൾ നൽകും.

ഹനുമദ് പ്രീതിക്കായി ശ്രീരാമഭജനവും ഉത്തമമാണ്. ആഞ്ജനേയന് വെറ്റിലമാല സമർപ്പിച്ച് പ്രാർത്ഥിച്ചാൽ ദോഷത്തിന്റെ കാഠിന്യം കുറഞ്ഞ് ഉന്നത വിജയം നേടാൻ കഴിയും എന്നാണ് വിശ്വാസം. ഹനുമാൻ സ്വാമിക്ക് പൂജിക്കാനായി വെറ്റിലമാലകൾ ഉപയോഗിക്കുന്നതിന് ഒരു കാരണമുണ്ട്. രാമന്റെ വിജയം ആദ്യം സീതയെ അറിയിച്ചത് ഹനുമാനാണ്. ആ വാർത്ത കേട്ട് അതീവ സന്തുഷ്ടയായ സീത അടുത്തുണ്ടായിരുന്ന വെറ്റിലകൾ പറിച്ച് ഹാരമാക്കി ഹനുമാനെ അണിയിക്കുകയായിരുന്നു.

ഹനുമാനെ പ്രാർത്ഥിക്കുമ്പോൾ പാദങ്ങളിൽ തുളസി ഇലകൾ സമർപ്പിക്കാൻ പാടില്ല. ഇത് വളരെ അധർമമായ പ്രവൃത്തിയായാണ് കാണുന്നത്. കാരണം ലക്ഷ്മീ വാസമുളള ദൈവീകമായ സസ്യമാണ് തുളസി. ഹനുമാൻ സ്വാമി ലക്ഷ്മീദേവിയെ സീതാദേവിക്ക് സമമായി കരുതുന്ന വ്യക്തിയാണ്. അതിനാൽ തന്നെയാണ് തുളസിയെ ഹനുമദ് പൂജകൾക്ക് ഉപയോഗിക്കാൻ പാടില്ല എന്ന് പറയുന്നത്. തുളസി മാലയാക്കി ഹനുമാന് സമർപ്പിക്കുന്നതിൽ തെറ്റില്ല.

രാമായണത്തിലെ സുന്ദരകാണ്ഡം പാരായണം ചെയ്യുന്നത് ഹനുമദ് പ്രീതിക്ക് ഉത്തമമാണ്. രാമായണത്തിലെ മറ്റ് ഭാഗങ്ങളെക്കാൾ തന്റെഭാഗങ്ങളെ പ്രകീർത്തിക്കുന്ന ഈ ഭാഗം ഭക്തർ അനുസ്മരിക്കുന്നത് ഭഗവാന് ഏറെ പ്രീതികരമാകുന്നു. ചൊവ്വ, ശനി ദോഷകാലം അനുഭവിക്കുന്നവർക്ക് ഹനുമദ് ഭജനം ഉത്തമ പ്രതിവിധിയാണ്. ദുരിതങ്ങളുടെ കാഠിന്യം കുറയ്‌ക്കാൻ ചൊവ്വ, ശനി ദിവസങ്ങളിലും ജന്മനക്ഷത്ര ദിനത്തിലും ഹനുമാൻ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും നല്ലതാണ്.

ഹനുമാനെ ഭജിക്കുന്നവരെ ശനി ദോഷങ്ങൾ ബാധിക്കാറില്ല. അഷ്ടമശനി, ഏഴര ശനി, കണ്ടക ശനി ഇവയുടെ ദോഷശാന്തിയ്‌ക്ക് ഹനുമദ് ഭജനം ഉത്തമമാണ്. ജന്മനക്ഷത്ര ദിവസവും ശനിയാഴ്ചയും ഹനുമാൻ ക്ഷേത്ര ദർശനം നടത്തുത്തന് ശ്രേയസ്‌കരമാണ്. ബ്രഹ്‌മചര്യത്തോടെയും ശുചിത്വത്തോടെയും കൂടി വേണം ഇവ ചെയ്യുവാൻ. മേൽപറഞ്ഞ നിഷ്ഠയോടെ ജന്മനക്ഷത്ര ദിവസവും ചൊവ്വാഴ്ചയും ഹനുമദ് ക്ഷേത്രം ദർശിക്കുന്നത് ചൊവ്വാദോഷ പരിഹാരത്തിനും അത്യുത്തമമാണ്.

hanuman swami