ഹനുമാന്‍ സ്വാമിയുടെ ജന്മദിനം; വ്രതമെടുക്കാം, വഴിപാടുകള്‍ നടത്താം; ഫലം വായുവേഗത്തില്‍

ആഗ്രഹ സാഫല്യത്തിനായി ശ്രീരാമജയം കഴിയുന്നത്ര തവണ ജപിക്കാം. ഹനുമാന്‍ സ്വാമിയുടെ പ്രീതിക്കായി ശ്രീരാമചന്ദ്രനെ ഭജിക്കാം. 

author-image
Rajesh T L
New Update
hanuman jayanthi kalakaumudi

ഹനുമാന്‍ സ്വാമിയുടെ ജന്മദിനം, ഹനുമാന്‍ ജയന്തി ഡിസംബര്‍ 19, 2025 വെള്ളിയാഴ്ചയാണ്. ഈ ദിവസം ഹനുമാന്‍ സ്വാമിക്ക് സമര്‍പ്പിക്കുന്ന വഴിപാടുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വന്‍ ഫലസിദ്ധി ലഭിക്കും. ഹനുമാന്‍ ജയന്തി ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നത് ഏറെ ഉത്തമമാണ്. ശനിദശ, ശനിയുടെ അപഹാരം, കണ്ടകശനി, അഷ്ടമശനി, ഏഴര ശനി തുടങ്ങിയ ദോഷങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഈ ദിനത്തില്‍ വ്രതം അനുഷ്ഠിക്കാം. ഹനുമാന്‍ സ്വാമിയുടെ ഭക്തരെ ശനിദോഷം ബാധിക്കില്ല എന്നാണ് വിശ്വാസം. 

എങ്ങനെയാണ് വ്രതം അനുഷ്ടിക്കേണ്ടത്? പൂര്‍ണ ഉപവാസം ഏറെ ഉത്തമം. ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് ഒരിക്കലായും വ്രതം അനുഷ്ഠിക്കാം. ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്താം. ഈ  ദിനത്തില്‍ ഹനുമാന്‍ സ്വാമിയെ ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നതും വഴിപാടുകള്‍ നടത്തുകയും ചെയ്താല്‍ വായുവേഗത്തില്‍ ഫലം ലഭിക്കും. നെയ് വിളക്ക്, സിന്ദൂരം എന്നിവ സമര്‍പ്പിക്കുന്നതും തുളസിമാല സമര്‍പ്പണവും കദളിപ്പഴം നിവേദ്യമായി സമര്‍പ്പിക്കുന്നതും അത്യുത്തമം.

ഈ ദിവസം ഹനുമാന്‍ ചാലിസ പാരായണം ചെയ്തും ശ്രവിച്ചും ചെലവവിക്കാം. ആഗ്രഹ സാഫല്യത്തിനായി ശ്രീരാമജയം കഴിയുന്നത്ര തവണ ജപിക്കാം. ഹനുമാന്‍ സ്വാമിയുടെ പ്രീതിക്കായി ശ്രീരാമചന്ദ്രനെ ഭജിക്കാം. 

Astro astrology Hanuman hanuman jayanthi 2020