/kalakaumudi/media/media_files/2026/01/25/kumbham-2026-01-25-11-17-12.jpg)
മലപ്പുറം: കേരള കുംഭമേള എന്നറിയപ്പെടുന്ന മഹാമാഘ മഹോത്സവത്തിൽ ഇന്ന് രഥസപ്തമി ആചരണം നടക്കും. ഇതിന്റെ ഭാഗമായി ഭാരതപ്പുഴയിൽ പുണ്യസ്‌നാനവും സൂര്യാരാധനയുമുണ്ടാകും.
അന്ധകാരത്താൽ മൂടിയ പ്രപഞ്ചത്തിൽ സൂര്യൻ ഉദിച്ച ദിനമായി കണക്കാക്കപ്പെടുന്ന ദിനമാണ് രഥസപ്തമി.സൂര്യാരാധനയ്ക്കും പൂജകൾക്കും ആചാര്യൻ സതീശ് ബാബു മുഖ്യകാർമികത്വം വഹിക്കും.
ശനിയാഴ്ച പുലർച്ചെ ആചാര്യൻ ഉമേഷിന്റെ മുഖ്യ കാർമികത്വത്തിൽ സുബ്രഹ്മണ്യപൂജ നടന്നു. ഫെബ്രുവരി മൂന്ന് വരെ നടക്കുന്ന മഹാമാഘമഹോത്സവത്തിൽ തൊഴാനും നിളാ സ്‌നാനം, നിള ആരതി എന്നിവയ്ക്കുമായി ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്.
മഹാമാഘമഹോത്സവത്തിൽ അഖിലകേരള ജ്യോതിശാസ്ത്രമണ്ഡലം സംഘടിപ്പിക്കുന്ന നിളാ ജ്യോതിഷസംഗമം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
