ജയ ഏകാദശി നോല്‍ക്കാം, ഇക്കൊല്ലം ജനുവരി 29-ന്, എന്തൊക്കെ ശ്രദ്ധിക്കണം?

ബുധനാഴ്ച ഒരിക്കല്‍ അനുഷ്ഠിച്ച് വ്രതം തുടങ്ങാം. ജയ ഏകാദശി ദിവസം പൂര്‍ണ ഉപവാസം അനുഷ്ഠിക്കണം. പകല്‍ ഉറങ്ങരുത്

author-image
Rajesh T L
New Update
jaya ekadashi Kalakaumudi

ജയ ഏകാദശി നോറ്റാന്‍ ബാധ, ആശങ്ക, ഉത്കണ്ഠ, മാനസിക സംഘര്‍ഷം എന്നിവ അകലും. എല്ലാ പാപദുരിതങ്ങളില്‍ നിന്നും മോചനമുണ്ടാകും. 

2026 ജനുവരി 29-നാണ് ഇക്കൊല്ലത്തെ ജയ ഏകാദശി. രാവിലെ 8.15 മുതല്‍ വൈകിട്ട് 6.54 വരെയാണ് ഏകാദശി വ്രതത്തിലെ ഏറ്റവും പ്രധാനമായ ഹരിവാസര വേള. ഈ സമയത്ത് ഭൂമിയില്‍ മുഴുവന്‍ വിഷ്ണു ഭഗവാന്റെ ചൈതന്യം നിറഞ്ഞുനില്‍ക്കും. ഈ സമയത്ത് വിഷ്ണു മൂല മന്ത്രം ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ, വിഷ്ണു അഷ്ടോത്തരം, വിഷ്ണു സഹസ്രനാമം, വിഷ്ണു ശതനാമ സ്‌തോത്രം എന്നിവ ജപിക്കണം. 

ബുധനാഴ്ച ഒരിക്കല്‍ അനുഷ്ഠിച്ച് വ്രതം തുടങ്ങാം. ജയ ഏകാദശി ദിവസം പൂര്‍ണ ഉപവാസം അനുഷ്ഠിക്കണം. പകല്‍ ഉറങ്ങരുത്. ബ്രഹ്‌മചര്യവും പാലിക്കേണ്ടതാണ്. ചിട്ടയോടെ വ്രതം അനുഷ്ഠിക്കണം. ജനുവരി 30 ന് രാവിലെ വ്രതം അവസാനിപ്പിക്കാം.