കണ്ണേറ് കിട്ടിയോ? മാറ്റാന്‍ വഴിയുണ്ട്

മനുഷ്യര്‍ക്ക് മാത്രമല്ല, സസ്യങ്ങള്‍ക്കും മരങ്ങള്‍ക്കും വരെ കണ്ണേറ് തട്ടുമെന്നാണ് വിശ്വാസം. ഭക്ഷണത്തോടുള്ള 'കൊതി' കാരണം ഉണ്ടാകുന്ന എക്കിളിനും അസ്വസ്ഥതകള്‍ക്കും പരിഹാരമായി ഉപ്പ്, കുരുമുളക് പൊടി, പച്ചവെള്ളം എന്നിവ ഉപയോഗിച്ച് കൊതിക്ക് ഊതുന്ന രീതിയും നിലവിലുണ്ട്.

author-image
Biju
New Update
drishty

പണ്ട് കാലം മുതല്‍ക്കേ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒന്നാണ് ദൃഷ്ടിദോഷം അഥവാ കണ്ണേറ് എന്ന വിശ്വാസം. കുഞ്ഞുങ്ങളുടെ ഓമനത്തവും ഭംഗിയും കണ്ട് മറ്റുള്ളവരുടെ കണ്ണേറ് തട്ടിയാല്‍ അത് ദോഷകരമാകുമെന്ന് കരുതി, കടുകും മുളകും തലയ്ക്കു മീതെ ഉഴിഞ്ഞിടുന്ന രീതി ഇന്നും പലരും പിന്തുടരുന്നുണ്ട്. 

കൂടാതെ ദൃഷ്ടിദോഷം മൂലമുള്ള അസ്വസ്ഥതകള്‍ മാറ്റാന്‍ 'നാവേറു പാട്ട്' അഥവാ കണ്ണേറു പാട്ട് നടത്തുന്ന ശീലവും പണ്ടുണ്ടായിരുന്നു. ഗര്‍ഭിണികള്‍ക്ക് കണ്ണേറ് ഏല്‍ക്കാതിരിക്കാന്‍ അരിയും ഭസ്മവും മന്ത്രിച്ചിടുക, തിരിയുഴിയുക തുടങ്ങിയ വിദ്യകളും, കുട്ടികളുടെ അരയിലോ കൈത്തണ്ടയിലോ മന്ത്രിച്ച കറുത്ത ചരട് കെട്ടുന്നതും ദോഷപരിഹാരങ്ങളായി കണക്കാക്കപ്പെടുന്നു.

മനുഷ്യര്‍ക്ക് മാത്രമല്ല, സസ്യങ്ങള്‍ക്കും മരങ്ങള്‍ക്കും വരെ കണ്ണേറ് തട്ടുമെന്നാണ് വിശ്വാസം. ഭക്ഷണത്തോടുള്ള 'കൊതി' കാരണം ഉണ്ടാകുന്ന എക്കിളിനും അസ്വസ്ഥതകള്‍ക്കും പരിഹാരമായി ഉപ്പ്, കുരുമുളക് പൊടി, പച്ചവെള്ളം എന്നിവ ഉപയോഗിച്ച് കൊതിക്ക് ഊതുന്ന രീതിയും നിലവിലുണ്ട്. വീടുകളെ ദൃഷ്ടിദോഷത്തില്‍ നിന്ന് സംരക്ഷിക്കാന്‍ കോലങ്ങളും കുമ്പളങ്ങയും തൂക്കുന്നതിനേക്കാള്‍ ഫലപ്രദമായ മാര്‍ഗ്ഗമാണ് വീടിന് മുന്നില്‍ വാഴ നട്ടു വളര്‍ത്തുന്നത്. 

വളരെ വേഗത്തില്‍ വളരുന്ന വാഴ കണ്ണേറ് തടയുന്നതിനോടൊപ്പം ആരോഗ്യകരമായ പഴങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ദൃഷ്ടിദോഷം അകറ്റാന്‍ ഏറെ ഗുണകരമായ ഒരു പ്രകൃതിദത്ത മാര്‍ഗ്ഗമായി ഇതിനെ കാണാവുന്നതാണ്.