വിഘ്‌നം അകറ്റാന്‍ ഗണപതി ഭഗവാന് മുന്നില്‍ ഏത്തമിടാം, എങ്ങനെ? ജപിക്കേണ്ട മന്ത്രം?

ഗണപതി ഭഗവാനെ വണങ്ങുന്ന അനുഷ്ഠാനമാണ് ഏത്തമിടീല്‍. വിഘ്‌നങ്ങള്‍ തീര്‍ക്കാന്‍ ഉത്തമ മാര്‍ഗ്ഗമാണിത്.

author-image
Rajesh T L
New Update
lord ganesha

ഗണപതി ഭഗവാനെ വണങ്ങുന്ന അനുഷ്ഠാനമാണ് ഏത്തമിടീല്‍. വിഘ്‌നങ്ങള്‍ തീര്‍ക്കാന്‍ ഉത്തമ മാര്‍ഗ്ഗമാണിത്. എങ്ങനെയാണ് ഏത്തമിടേണ്ടത്? ഇടതുകാല്‍ ഭൂമിയില്‍ ഉറപ്പിച്ച്, വലതുകാല്‍ ഇടതുകാലിന്റെ മുന്നിലൂടെ കൊണ്ടുവന്ന്, ഇടതുവശത്ത് പെരുവിരല്‍ മാത്രം നിലത്തൂന്നി നില്‍ക്കണം. തുടര്‍ന്ന് ഇടതുകൈ വലത്തെ ചെവിയിലും വലതുകൈ ഇടതുകൈയുടെ മുന്നിലൂടെ കൊണ്ടുവന്ന് ഇടത്തെ ചെവിയിലും തൊടണം. ശരീരത്തിന്റെ നടുഭാഗം വളച്ചുകുനിഞ്ഞും നിവര്‍ന്നും ഏത്തമിടണം. 


ഏത്തമിടുമ്പോള്‍ ജപിക്കേണ്ട മന്ത്രം

'വലം കൈയ്യാല്‍ വാമശ്രവണവുമിടങ്കൈ വിരലിനാല്‍
വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയില്‍
നിലം കൈമുട്ടാലെ പലകുറി തൊടുന്നേ അടിയനി-
ന്നലം കാരുണാബ്ധേ, കളക മമ വിഘ്‌നം ഗണപതേ!'

prayer lord ganesha hindu