ജനുവരി 20 മകരച്ചൊവ്വ; ഭദ്രകാളിയെ ഭജിക്കണം, ശ്രദ്ധിക്കേണ്ടത് ഈ നക്ഷത്രക്കാര്‍

മകരച്ചൊവ്വയില്‍ ഭദ്രകാളീ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകള്‍ നടത്താറുണ്ട്. ചൊവ്വയുടെ അധിദേവതകള്‍ സുബ്രഹ്‌മണ്യ സ്വാമിയും ഭദ്രകാളിയുമാണ്

author-image
Rajesh T L
New Update
bhadra kali kalakaumudi

മകരത്തിലെ ആദ്യ ചൊച്ച സവിശേഷമാണ്. 2026-ലെ മകരച്ചൊവ്വ ജനുവരി 20 നാണ്. ഈ ദിവസം ഭദ്രകാളീക്ഷേത്ര ദര്‍ശനവും കടുംപായസ വഴിപാടും നടത്തിയാല്‍ കുടുംബത്തിന് ഐശ്വര്യമുണ്ടാകും. 

അവിട്ടം, ചിത്തിര, മകയിരം നക്ഷത്രക്കാര്‍ ഭദ്രകാളിയെ ഭജിക്കണം. ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം ഇവയില്‍ ചൊവ്വ നിര്‍ക്കുന്നവരും ഭദ്രകാളിയെ പ്രാര്‍ത്ഥിക്കണം. ഭദ്രകാളി ദേവിയെ പ്രാര്‍ത്ഥിക്കുന്നത് സമ്പത്തും ഐശ്വര്യവും നല്‍കും. ദേവിയുടെ അനുഗ്രഹം ലഭിക്കുന്ന ഭവനത്തില്‍ എപ്പോഴും ഐശ്വര്യം നിറയും. 

മകരച്ചൊവ്വയില്‍ ഭദ്രകാളീ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകള്‍ നടത്താറുണ്ട്. ചൊവ്വയുടെ അധിദേവതകള്‍ സുബ്രഹ്‌മണ്യ സ്വാമിയും ഭദ്രകാളിയുമാണ്.