ബിസിനസ്സില്‍ ധനനഷ്ടമോ? ജ്യോതിഷത്തിലെ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ബിസിനസ്സില്‍ നിക്ഷേപിക്കാനും, പണം മുടക്കാനും നല്ലത്,ബുധന്‍ ലഗ്നാധിപനാവുക,ബുധന്‍ ചന്ദ്രന്റെ കേന്ദ്രത്തില്‍ നില്‍ക്കുന്ന സമയം, ചന്ദ്രന്‍ 7ല്‍ നില്ക്കുന്ന സമയം എന്നതും ശോഭനമാണ്.

author-image
Akshaya N K
New Update
bbbbb

ബിസിനസ്സില്‍ ധനത്തിന്റെ ക്രയവിക്രയത്തില്‍ ശ്രദ്ധിക്കേണ്ട അനവധി കാര്യങ്ങളുണ്ട്. ഇത് തന്നെ വലിയ തുകയുടെ കൈമാറ്റങ്ങളിലും, വായ്പ്പകള്‍ എടുക്കുമ്പോളും മനസ്സില്‍ വയ്‌ക്കേണ്ടതുണ്ട്. വായ്പ്പകളള്‍ തിരിച്ചടയ്ക്കാനായി ഗ്രഹങ്ങളുടെ പിന്തുണയും ജ്യോതിഷപരമായി മനസ്സിലാക്കേണ്ടതുണ്ട്.

ഇടപാടിലേര്‍പ്പെടുന്ന ആളുടെ ജാതകത്തില്‍ ധനയോഗം, കോടീശ്വര യോഗം, അര്‍ത്ഥസിദ്ധികരയോഗം, സാമ്രാജ്യ യോഗം എന്നിവയുണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ദുലഗ്നം കൊണ്ട് ധനം കൈകാര്യം ചെയ്യാനും, നിലനിര്‍ത്താനും കഴിവുണ്ടോ എന്നും, ധനനഷ്ടത്തിന്റെ ഉയര്‍ന്ന കാലം ഏതാണെന്നും അറിയേണ്ടതാവശ്യമാണ്. ഇങ്ങനെ ചെയ്യുന്നതു വഴി സമ്പത്തിനെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു.

നമുക്കു ചുറഅറുമുള്ള ധാരളം ആളുകള്‍ കടം കൊണ്ട് വലയുന്നു, കൊടുത്ത കാശ് കിട്ടുന്നില്ല, വാങഅങിയ കടം വീട്ടാന്‍ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞ് പരാതികകള്‍ പറയുന്നത് സര്‍വ്വസുലഭമായി കേള്‍ക്കുന്ന ഒന്നാണ്. ഇതിനെല്ലാം വേണ്ട പരിഹാരങ്ങള്‍ ജ്യോതിഷം നിര്‍ദ്ദേശിക്കുന്നു.

ഏറ്റവും പ്രധാനമായി നമ്മുടെ പ്രതികൂല നക്ഷത്രക്കാരുമായി ധനപരമായ പാര്‍ട്ട്ണര്‍ഷിപ്പ്, വലിയ ധന ഇടപാടുകള്‍, കടം കൊടുക്കല്‍, വാങ്ങല്‍ എന്നിവ പാടില്ല. കടം കൊടുത്താല്‍ തിരികെ കിട്ടാത്ത സമയവും വായ്പ എടുത്താല്‍ തിരികെ അടക്കാന്‍ കഴിയുന്നതുമായി അനുകൂല സമയം തിരഞ്ഞെടുക്കുന്നതും പ്രാധാന്യമേറിയതാണ്.

കാര്‍ത്തിക, മകം,മൂലം, ചതയം, ഉത്രം, പുണര്‍തം, പിന്നെ പണം കൊടുക്കുന്ന ആളുടെ ജന്മനക്ഷത്രം, ചൊവ്വ, വെള്ളി, ശനി വരുന്ന പൗര്‍ണ്ണമി,ചിത്തിര,രേവതി എന്നീ ദിവസങ്ങളില്‍ സ്വന്തം കൈകൊണ്ട് പണം കടം കൊടുക്കരുത്. ശത്രം ഹോരാ സമയത്തും നല്കരുത്. ബിസിനസ്സില്‍ നിക്ഷേപിക്കാനും, പണം മുടക്കാനും നല്ലത്,ബുധന്‍ ലഗ്നാധിപനാവുക,ബുധന്‍ ചന്ദ്രന്റെ കേന്ദ്രത്തില്‍ നില്‍ക്കുന്ന സമയം, ചന്ദ്രന്‍ 7ല്‍ നില്ക്കുന്ന സമയം എന്നതും ശോഭനമാണ്.

ധനം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും സഹായിക്കുന്നതാണ്‌ ഗുളികന്‍.അതുപോലെ സൂക്ഷിണ്ടത്‌ ശനിയെയാണ്. ഇത്തരം ജ്യോതിഷപരമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വേണ്ടവിധത്തില്‍ ബിസിനസ് കൈകാര്യം ചെയ്യാന്‍ സാധിക്കും


business astrology