/kalakaumudi/media/media_files/2025/04/04/tyevEswv2PfdpD30J8LU.jpg)
തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ച് കലാകൗമുദിയുടെ സ്റ്റാള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗോപകുമാര്‍, പ്രതാപ ചന്ദ്രന്‍, വിക്രമന്‍ നായര്‍, ഓംപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
ദേവിയുടെ നക്ഷത്രമായ മീനമാസത്തിലെ മകം നാളില്‍, 9-ന് രാവിലെ 9.40നാണ് പ്രസിദ്ധമായ കരിക്കകം പൊങ്കാല. ഉച്ചയ്ക്ക് 2.15ന് നിവേദ്യം.
സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.ബി.ഗ ണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. 4-ന് രാത്രി 8-ന് ഗായകന്‍ നരേഷ് അയ്യരുടെ ഗാനമേള, 5-ന് രാത്രി 9 പിന്നണി ഗായകരായ കല്ലറ ഗോപന്റെയും പ്രമീളയുടെയും ഗാനമേള, 6-ന് രാത്രി 8.30ന് കോമഡി മ്യൂസിക്കല്‍ ഷോ, 7-ന് രാവിലെ 8.40-ന് പുറത്തെഴുന്നെള്ളിപ്പ്, രാത്രി 7ന് നടി അനുശ്രീയുടെ നൃത്തസന്ധ്യ, 8.30ന് ഗായിക അപര്‍ണ രാജീവിന്റെ ഗാനമേള, 8-ന് വൈകിട്ട് 6.30 ന് ഗാനമേള, 9.30-ന് അരവിന്ദ് നായരുയെടും കുമാരി അനുശ്രീയുടെയും ഗാനമേള, 3-ന് രാത്രി 8.45 ന് തേക്കടി രാജന്റെയും ശ്രീലക്ഷ്മിയുടെയും സംഗീതസന്ധ്യ.