/kalakaumudi/media/media_files/vQJlMneTEqfLqxkwVWX2.jpg)
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഈ വർഷത്തെ മഹാനവമി ഒക്ടോബർ 11ന് ആയിരിക്കും. വിജയദശമി നാളിലെ വിദ്യാരംഭം 12ന് നടക്കും. 11ന് രാത്രിയാണ് ഇത്തവണത്തെ പുഷ്‌പ രഥോത്സവം. കേരളത്തിൽ മഹാനവമി 12നും വിജയദശമി 13നുമാണ്. നാളുകളുടെ ദൈർഘ്യത്തിൽ വന്ന മാറ്റം കാരണമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ 11ന് മഹാനവമി ആഘോഷിക്കുന്നതെന്നും അന്നുതന്നെ രാത്രി 3.30ന് പുഷ്‌പ രഥോത്സവം നടക്കുമെന്നും തന്ത്രി ഡോ. കെ.രാമ ചന്ദ്ര അഡിഗ അറിയിച്ചു. 12ന് പു ലർച്ചെ ആരംഭിക്കുന്ന വിദ്യാരംഭം ഉച്ചയോടെ പൂർത്തിയാകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
