/kalakaumudi/media/media_files/2026/01/27/makaram-2026-01-27-09-21-18.jpg)
കുടുംബത്തിന്റെ ഐശ്വര്യത്തിനും സംരക്ഷണത്തിനുമായി ഭദ്രകാളി ദേവിയെ ഉപാസിക്കാന്‍ ഏറ്റവും ഉത്തമമായ സമയമാണ് മകരഭരണി.
ആദിപരാശക്തിയായ ഭഗവതി ഭക്തര്‍ക്ക് അമ്മയായും ദുഷ്ടര്‍ക്ക് ഭയങ്കരിയായും വര്‍ത്തിക്കുന്നു. 'ക്ഷിപ്രപ്രസാദി'യും ഒപ്പം 'ക്ഷിപ്രകോപി'യുമായ കാളിഭഗവതിയെ ഭജിക്കാന്‍ അത്യുത്തമമാണ് മകരഭരണി.
ഈ വര്‍ഷത്തെ മകരഭരണി ജനുവരി 27 ചൊവ്വാഴ്ചയാണ് വരുന്നത്. ഭദ്രകാളിക്ക് പ്രാധാന്യമുള്ള ചൊവ്വാഴ്ചയും ഭരണി നക്ഷത്രവും ഒത്തുചേരുന്നത് ഇരട്ടി ഫലദായകമാണ്.
വ്രതദിനങ്ങളില്‍ ഉച്ചയ്ക്ക് മാത്രം അരിയാഹാരം (ഊണ്) കഴിക്കുക. രാവിലെയും വൈകിട്ടും ഉപവാസമോ പഴവര്‍ഗ്ഗങ്ങളോ ലഘുഭക്ഷണമോ ആകാം. മത്സ്യമാംസാദികള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണം.
ബ്രഹ്മചര്യം നിര്‍ബന്ധമായും പാലിക്കണം. പുല, വാലായ്മ, മാസമുറ എന്നിവയുള്ളവര്‍ വ്രതമെടുക്കാന്‍ പാടില്ല. രാവിലെയും വൈകിട്ടും കുളിച്ച് ശുദ്ധിയായി ദേവീക്ഷേത്ര ദര്‍ശനം നടത്തുക. വ്രതസമയത്തോ ജപസമയത്തോ ചുവന്ന വസ്ത്രം ധരിക്കുന്നത് ദേവീപ്രീതിക്ക് നല്ലതാണ്.
രണ്ടുനേരവും വീടുകളില്‍ നെയ്വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുക. ഭരണി നാളുകളില്‍ ഭക്തിപൂര്‍വ്വം മന്ത്രങ്ങള്‍ ജപിക്കുന്നത് അത്ഭുതകരമായ ഫലങ്ങള്‍ നല്‍കും.
പ്രത്യേക കാരണങ്ങളില്ലാതെ മനസ്സില്‍ ഭയം നിറയുക, തുടര്‍ച്ചയായ രോഗദുരിതം പിന്തുടരുക, ന്യായമായി ആര്‍ജ്ജിച്ച ധനം ചോര്‍ന്നു പോവുക, കുടുംബ കലഹം, കടുത്ത മദ്യപാനം മൂലം കുടുംബത്തില്‍ സ്വസ്ഥത നശിക്കുക തുടങ്ങി ഒട്ടനവധി സന്ദര്‍ഭങ്ങളില്‍ ജപിക്കുവാനുള്ള സഹായ സ്തോത്രമാണ് ഭദ്രകാളിപ്പത്ത്. പത്ത് ശ്ലോകങ്ങള്‍ ഉള്ള കാളീ സ്തോത്രമാണിത്. വീട്ടിലോ ക്ഷേത്രത്തിലോ ഇരുന്നു ജപിക്കാം. വീട്ടില്‍ ജപിക്കുന്നവര്‍ ദേഹശുദ്ധിയോടെ നിലവിളക്കു കത്തിച്ചു വച്ച് സ്വസ്ഥമായിരുന്ന് ഇരുന്ന് ജപിക്കുക.
ഭദ്രകാളിപ്പത്ത്
കണ്ഠേകാളി മഹാകാളി
കാളനീരദവര്‍ണ്ണിനി
കാളകണ്ഠാത്മജാതേ
ശ്രീ ഭദ്രകാളി നമോസ്തുതേ 1
ദാരുകാദി മഹാദുഷ്ട-
ദാനവൗഘനിഷൂദനേ
ദീനരക്ഷണദക്ഷേ
ശ്രീ ഭദ്രകാളി നമോസ്തുതേ 2
ചരാചരജഗന്നാഥേ
ചന്ദ്ര, സൂര്യാഗ്നിലോചനേ
ചാമുണ്ഡേ ചണ്ഡമുണ്ഡേ
ശ്രീ ഭദ്രകാളി നമോസ്തുതേ 3
മഹൈശ്വര്യപ്രദേ ദേവി
മഹാത്രിപുരസുന്ദരി
മഹാവീര്യേ മഹേശീ
ശ്രീ ഭദ്രകാളി നമോസ്തുതേ 4
സര്‍വ്വവ്യാധിപ്രശമനി
സര്‍വ്വമൃത്യുനിവാരിണി
സര്‍വ്വമന്ത്രസ്വരൂപേ
ശ്രീ ഭദ്രകാളി നമോസ്തുതേ 5
പുരുഷാര്‍ഥപ്രദേ ദേവി
പുണ്യാപുണ്യഫലപ്രദേ
പരബ്രഹ്മസ്വരൂപേ
ശ്രീ ഭദ്രകാളി നമോസ്തുതേ 6
ഭദ്രമൂര്‍ത്തേ ഭഗാരാധ്യേ
ഭക്തസൗഭാഗ്യദായികേ
ഭവസങ്കടനാശേ
ശ്രീ ഭദ്രകാളി നമോസ്തുതേ 7
നിസ്തുലേ നിഷ്‌ക്കളേ നിത്യേ
നിരപായേ നിരാമയേ
നിത്യശുദ്ധേ നിര്‍മലേ
ശ്രീ ഭദ്രകാളി നമോസ്തുതേ 8
പഞ്ചമി പഞ്ചഭൂതേശി
പഞ്ചസംഖ്യോപചാരിണി
പഞ്ചാശല്‍ പീഠരൂപേ
ശ്രീഭദ്രകാളി നമോസ്തുതേ 9
കന്മഷാരണ്യദാവാഗ്നേ
ചിന്മയേ സന്മയേ ശിവേ
പത്മനാഭാഭിവന്ദ്യേ
ശ്രീ ഭദ്രകാളി നമോസ്തുതേ10
ഭദ്രകാളിപ്പത്തു ഭക്ത്യാ
ഭദ്രാലയേ ജപേല്‍ ജവം
ഓതുവോര്‍ക്കും ശ്രവിപ്പോര്‍ക്കും
പ്രാപ്തമാം സര്‍വ മംഗളം
ശ്രീ ഭദ്രകാളൈ്യ നമഃ
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
