/kalakaumudi/media/media_files/2025/09/30/vijayadasmi-2025-09-30-17-38-21.jpg)
ദുര്‍ഗ്ഗാഷ്ടമി ദിവസത്തെ പുസ്തക പൂജയുടേയും മഹാനവമിയിലെ ആയുധ പൂജയുടേയും ചടങ്ങുകള്‍ക്ക് പര്യവസാനം കുറിക്കുന്ന പുണ്യദിനമാണ് വിജയദശമി. ബുദ്ധിയുടെയും ജ്ഞാനത്തിന്റെയും വിജയത്തിലേക്ക് പ്രകാശം ചൊരിഞ്ഞ്, വിദ്യയുടെ വാതായനങ്ങള്‍ മലര്‍ക്കേ തുറന്നിടുന്ന ദിവസം. കുഞ്ഞുങ്ങള്‍ക്ക് ആദ്യമായി അക്ഷരങ്ങള്‍ എഴുതി വിദ്യാരംഭം കുറിക്കേണ്ട പുണ്യദിനം.
നവരാത്രിയുടെ അവസാനത്തില്‍ വരുന്ന വിജയദശമി ഹൈന്ദവ ജീവിതത്തിലെ ഒരു സുപ്രധാന ദിനമാണ്. തിന്മയുടെ മേല്‍ നന്മ വിജയം കൈവരിച്ച പ്രധാന ദിവസം. മഹിഷാസുരന്‍, മധുകൈടഭന്മാര്‍, ശുംഭനിശുംഭന്മാര്‍, ചണ്ഡമുണ്ഡന്മാര്‍, ദുര്‍മുഖന്‍, രക്തബീജന്‍ തുടങ്ങിയ ആസുര ശക്തികളെ കീഴ്‌പ്പെടുത്തിയ ദേവീ ഭാവത്തെ സര്‍വ്വോപചാരത്താല്‍ പൂജിക്കുന്ന ദിവസം.
ശ്രീരാമന്‍ രാവണനെ പരാജയപ്പെടുത്തി ധര്‍മ്മം സംരക്ഷിച്ചത് വിജയദശമി നാളിലാണ്. പാണ്ഡവന്‍മാര്‍ അജ്ഞാത വാസകാലത്ത് ഒളിപ്പിച്ചുവച്ചിരുന്ന ആയുധങ്ങള്‍ വീണ്ടെടുത്തതും വിജയദശമി നാളിലാണ്. അഷ്ടമിനാളില്‍ പൂജിക്കാന്‍ വച്ച പുസ്തകങ്ങളും, സംഗീതോപകരണങ്ങളും, ആയുധങ്ങളുമെല്ലാം വിജയദശമി നാളില്‍ പൂജക്കു ശേഷം പുറത്തെടുത്ത് ഉല്‍സാഹത്തോടെ എല്ലാവരും തങ്ങളുടെ കര്‍മ്മങ്ങള്‍ ആരംഭിക്കുന്നു.
പ്രാര്‍ത്ഥനാ മന്ത്രം
സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതു മേ സദാ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
