/kalakaumudi/media/media_files/tY1ECS4rXHgUaN4ZS100.jpg)
ഏതു ശുഭകാര്യം തുടങ്ങാനും അത്യുത്തമമാണ് മേടം പത്ത് അഥവാ പത്താമുദയം. ഈ ദിനത്തില്‍ സൂര്യന്‍ അത്യുച്ചരാശില്‍ വരുന്നു. പത്താമുദയ ദിനത്തില്‍ സൂര്യനെ ആരാധിക്കുന്നത് ഏറെ ഉത്തമമാണ്. ഇത് സവിശേഷ ഫലങ്ങള്‍ നല്‍കും. സൂര്യദേവനെ ഭജിച്ചാല്‍ രോഗങ്ങള്‍ ശമിക്കും എന്നാണ് വിശ്വാസം.
സൂര്യദേവനെ പ്രസാദിപ്പിക്കുന്ന ഗായത്രി മന്ത്രം ജപിക്കുന്നത് ഉത്തമമാണ്. ആദിത്യഹൃദയ മന്ത്രവും ജപിക്കാം. ആദിത്യഹൃദയം നിത്യവും ജപിച്ചാല്‍ ഉണര്‍വും അറിവും ഹൃദയശുദ്ധിയും ലഭിക്കും.
ആദിത്യഹൃദയം
സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകരായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമഃ
ദേവായ വിശൈ്വകസാക്ഷിണേ തേ നമഃ
സത്വപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ