മേടമാസത്തിലെ പത്താമുദയം;അറിഞ്ഞിരിക്കാം ചിട്ടകള്‍

രാവണവധം കഴിഞ്ഞ് ലോകം മുഴുവന്‍ ശാന്തിയും സ്വസ്ഥതയും തിരിച്ചു വന്നതിന്റെ ആഘേഷമായും, ഇതിനും പുറമെ സമ്പത്തിന്റെയും, ഐശ്വര്യത്തിന്റെയും ദേവനായ കുബേരന്റെ അവതാര ദിനമായുമാണ്‌ പത്താമുദയത്തെ കണക്കാക്കുന്നത്. 2025 ഏപ്രില്‍ 23നാണ് ഈ വര്‍ഷം പത്താമുദയം വരുന്നത്.

author-image
Akshaya N K
New Update
a

സമ്പത്തിന്റെ കാലമായാണ് പൊതുവേ മേടമാസത്തിനെ കണക്കാക്കുന്നത്. അതിലും മേടം പത്ത് ബഹുവിശേഷമാണെന്നാണ് ജ്യോതിഷമണ്ഡലങ്ങളില്‍ കണക്കാക്കുന്നത്. രാവണവധം കഴിഞ്ഞ് ലോകം മുഴുവന്‍ ശാന്തിയും സ്വസ്ഥതയും തിരിച്ചു വന്നതിന്റെ ആഘേഷമായും, ഇതിനും പുറമെ സമ്പത്തിന്റെയും, ഐശ്വര്യത്തിന്റെയും ദേവനായ കുബേരന്റെ അവതാര ദിനമായുമാണ്‌ പത്താമുദയത്തെ കണക്കാക്കുന്നത്. 2025 ഏപ്രില്‍ 23നാണ് ഈ വര്‍ഷം പത്താമുദയം വരുന്നത്.

 വ്രതാനുഷ്ഠാനത്തോടെ മേടം പത്ത് ആഘേഷിക്കുന്നത് വളരെ ഉത്തമമാണ്. സമൃദ്ധിയും ഐശ്വര്യവും കൈവരുമെന്നാണ് വിശ്വാസം. വ്രതം അനുഷ്ഠിക്കുന്നതിന് രീതികള്‍ ഉണ്ട്. മത്സ്യമാംസാദികള്‍ വര്‍ജ്ജിച്ച് വേണം പത്താമുദയത്തിനു തലേന്നേ വ്രതം ആരംഭിക്കാന്‍. രാവിലെയും വൈകീട്ടും ലഘു ഭക്ഷണങ്ങളും, ഉച്ചയ്ക്ക് ഊണും കഴിക്കാം. ക്ഷേത്രദര്‍ശനവും ഉത്തമമാണ്.

പൊതുവേ മംഗളകരമായ ഈ ദിവസത്തില്‍ ഗൃഹപ്രവേശം, പുതിയ ബിസ്സിനസ്സ് ആരംഭിക്കുക എന്നിവ വഴി ജീവിതവിജയവും, സാമ്പത്തിക നേട്ടവും ഉണ്ടാകുമെന്ന് കരുതുന്നു.സൂര്യഭഗവാനും വളരെ പ്രാധാന്യം വരുന്ന ദിനം കൂടിയാണ് പത്താമുദയം. സൂര്യാനുഗ്രഹം പൂര്‍ണ്ണകലയായി പ്രവഹിക്കുന്നതിനു പുറമെ എല്ലാ മൂര്‍ത്തികളും സൂര്യമണ്ഡലത്തിലൂടെ അനുഗ്രഹം വര്‍ഷിക്കുന്നു.

ദൈവാനുഗ്രഹം വളരെ വേഗം ലഭിക്കുന്ന ദിനമായതിനാല്‍ത്തന്നെ, അന്നേ ദിവസം നടത്തുന്ന നാമജപങ്ങള്‍ക്ക് പ്രത്യേകതയേറെയാണ്. രണ്ടു നേരവും ഗായത്രിയും, പ്രണവമന്ത്രവും, അഷ്ടാക്ഷരമന്ത്രവും, പഞ്ചാക്ഷര മന്ത്രവും ജപിക്കുന്നതും, ഇഷ്ടദേവന് പ്രത്യേക പൂജകള്‍ നടത്തുന്നതും നല്ലതായി കാണുന്നു. ഒരുപാടു സമയം നാമം ജപിക്കാന്‍ സാധിക്കാത്തവര്‍ ഓം നമോ നാരായണായ എന്ന മന്ത്രം ജപിച്ചാലും ഫലം സുനിഷ്ചിതമാണ്. ഇത് മുജ്ജന്മപാപങ്ങള്‍ വരെ തീര്‍ക്കുമെന്ന് പറയുന്നു. അരയാലിനെ പ്രദക്ഷിണം ചെയ്യുന്നതും ശുഭകരമായ കാര്യമായി കണക്കാക്കുന്നു.

pathamudayam medam