മിഥുനമാസപൂജ : കളഭാഭിഷേക ദര്‍ശന നിറവില്‍ ഭക്തര്‍

ഉച്ചപൂജയുടെ സ്‌നാനകാലത്തായിരുന്നു കളഭാഭിഷേകം.

author-image
Sneha SB
New Update
SABARIMALA


ശബരിമല :മിഥുനമാസ പുലരിയില്‍ മലകയറി എത്തിയ പതിനായിരങ്ങള്‍ ദര്‍ശനത്തിന്റെ സുകൃതം നുകര്‍ന്നു. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയായിരുന്നു പൂജ തുടങ്ങിയത്. പിന്നീട് കിഴക്കേ മണ്ഡപത്തില്‍ തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാര്‍മികത്വത്തില്‍ കളഭാഭിഷേകത്തിനുള്ള കലശപൂജ നടന്നു. ഉച്ചപൂജയുടെ സ്‌നാനകാലത്തായിരുന്നു കളഭാഭിഷേകം. ആഘോഷമായാണ് കളഭം ശ്രീകോവിലില്‍ എത്തിച്ചത്. തന്ത്രിയുടെ അനുജ്ഞ വാങ്ങി മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി ബ്രഹ്മകലശം എടുത്തതോടെ മേളം മുഴങ്ങി. പ്രദക്ഷിണമായി ശ്രീകോവിലില്‍ എത്തിച്ചു. ശരണം വിളികളുമായി ഭക്തര്‍ തിരുനടയില്‍ കാത്തുനില്‍ക്കുമ്പോള്‍ അയ്യപ്പ വിഗ്രഹത്തില്‍ കളഭാഭിഷേകം നടന്നു.

Sabarimala