ശിവഗിരി : ആധ്യാത്മിക സാധനയിലധിഷ്ഠിതമായ ജീവിതത്തിലൂടെയേ കുടുംബത്തിനും സമൂഹത്തിനും പുരോഗതി കൈവരിക്കാന്‍ ആകുകയുള്ളൂയെന്ന് ശ്രീ നാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരിയില്‍ ഗുരുധര്‍മ പ്രചാരണസഭ തുടങ്ങിയ പ്രതിമാസ ശ്രീനാരായണ ദിവ്യസത്സംഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ആധുനികതയില്‍ മാത്രം ഒതുക്കിനിര്‍ത്തുന്ന ജീവിതമാര്‍ഗം പലപ്പോഴും പരാജയപ്പെടുന്നതായി കാണാം. ശാസ്ത്രയുഗത്തിന്റെ ഋഷിയായ ഗുരുദേവന്‍ ഈശ്വര വിശ്വാസാധിഷ്ഠിതമായ ജീവിതമാണ് ഉപദേശിച്ചിട്ടുള്ളതെന്നും സ്വാമി പറഞ്ഞു.ഗുരുധര്‍മപ്രചാരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അധ്യക്ഷനായി. സ്വാമി ജ്ഞാനതീര്‍ഥ, സ്വാമി അംബികാനന്ദ, സ്വാമി അസംഗാനന്ദഗിരി തുടങ്ങിയവര്‍ സത്സംഗം നയിച്ചു. ഗുരു ധര്‍മപ്രചാരണസഭ രജിസ്ട്രാര്‍ കെ.ടി. സുകുമാരന്‍, ജോയിന്റ് രജിസ്ട്രാര്‍ പുത്തൂര്‍ ശോഭനന്‍, കോഡിനേറ്റര്‍ ചന്ദ്രന്‍ പുളിങ്കുന്ന്, ആറ്റിങ്ങല്‍ കൃഷ്ണന്‍കുട്ടി, അമ്പലപ്പുഴ രാജേഷ് സഹദേവന്‍, ഹരി പ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഞായറാഴ്ച രാവിലെ ശിവഗിരി കണ്‍വെന്‍ഷന്‍ സെന്ററില്‍നിന്നു മഹാസമാധിയിലേക്കു യാത്ര, ശാ ന്തിഹവനം, പ്രാര്‍ഥന, ഗുരുദേവ കൃതികളുടെ പാരായണം, സത്സംഗം, ജപം, ധ്യാനം, പ്രബോധനം, പഠന ക്ലാസ് എന്നിവയുണ്ടാകും. എല്ലാ മാസവും രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും സത്സംഗം ഉണ്ടായിരിക്കും.